CinemaLatest News
ആകെ രോമാഞ്ചം; നമ്മള്‍ തിയറ്ററില്‍ മാത്രമേ ഇറക്കു; സുരേഷ് ഗോപി ചിത്രത്തിന്റെ റീലിസിനെക്കുറിച്ച് നിര്‍മ്മാതാവ്
മാലിക്ക്, കോൾഡ് കേസ് തുടങ്ങിയ ചിത്രങ്ങൾ ഒടിടി റിലീസ് ചെയ്യാൻ തീരുമാനിച്ചതിന് പിന്നാലെ നിരവധി ചിത്രങ്ങളുടെ റിലീസ് സംബന്ധിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം കാവലിനെക്കുറിച്ച് പറയുകയാണ് നിർമ്മാതാവ് ജോബി ജോർജ്.
കാവൽ ഒടിടി റിലീസ് ചെയ്യില്ലെന്നും ചിത്രം തിയേറ്ററിൽ കാണേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ജോബി ജോർജിന്റെ വാക്കുകൾ:
ദയവായി…… അഹങ്കാരി ആയി എന്നെ കരുതരുത് നിങ്ങൾ ഉണ്ടേൽ…. അല്ലായെങ്കിൽ നമ്മൾ ഉണ്ടേൽ തിയേറ്റർ ഉടമകൾക്ക് കാവൽ ആയിരിക്കും.. നമ്മുടെ..കാവൽ…ഞാൻ കണ്ടു…. അടി ഇടി കരച്ചിൽ ആകെ രോമാഞ്ചം നമ്മൾ തിയറ്ററിൽ മാത്രമേ ഇറക്കു
നിതിന്‍ രഞ്ജി പണിക്കരാണ് ചിത്രത്തിന്റെ സംവിധാനം. ആക്ഷന്‍ ത്രില്ലറായ കാവലിന്റെ പ്രധാന ലൊക്കേഷന്‍ ഇടുക്കിയായിരുന്നു. തമ്പാന്‍ എന്നാണ് ചിത്രത്തില്‍ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്. രഞ്ജി പണിക്കരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.
ചിത്രത്തിന്റെ അവസാന ഭാഗം കഴിഞ്ഞ ഒക്ടോബറില്‍ പാലക്കാടാണ് ചിത്രീകരിച്ചത്. കൊവിഡ് മൂലം മാര്‍ച്ചില്‍ ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു. ഷൂട്ടിങ് പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ച്ച ബാക്കിയുള്ളപ്പോഴാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. നിഖില്‍ എസ് പ്രവീണാണ് കാവലിന്റെ ഛായാഗ്രഹകനും എഡിറ്ററും. സംഗീതം രഞ്ജിന്‍ രാജാണ് നിര്‍വ്വഹിക്കുന്നത്. അലന്‍സിയര്‍, ഐഎം വിജയന്‍, സുജിത്ത് ശങ്കര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.