Kerala NewsLatest News

പത്ത് വര്‍ഷം യുവതി ഒറ്റമുറിയില്‍ ഒളിച്ചു ജീവിച്ച സംഭവം; ദുരൂഹത ഇല്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്

പാലക്കാട്: നെന്മാറയില്‍ യുവതി പത്ത് വര്‍ഷം യുവാവിന്റെ വീട്ടില്‍ യുവതി ഒളിച്ചു താമസിച്ച സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. വനിതാ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. റഹ്‌മാനും സജിതയും പറഞ്ഞത് ശരിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട് വനിതാ കമ്മീഷന് സമര്‍പ്പിച്ചു.

നെന്‍മാറ സിഐ ദീപകുമാറാണ് റിപ്പോര്‍ട്ട് കൈമാറിയത്. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാഹചര്യ തെളിവുകളും മൊഴികളും പുന:പരിശോധിച്ചു. റഹ്‌മാനും സജിതയും പറഞ്ഞത് ശരിയാണെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് നടത്തും. മ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍, അംഗങ്ങളായ ഷാഹിദാ കമാല്‍, ഷിജി ശിവജി എന്നിവരുടെ നേതൃത്വത്തിലാണ് നെന്മാറയില്‍ തെളിവെടുപ്പ്. കമ്മീഷന്‍ അംഗങ്ങള്‍ ആദ്യം വിത്തനശ്ശേരിയിലെത്തി സജിതയെയും റഹ്‌മാനെയും കാണും.

തുടര്‍ന്ന് അയിലൂരിലെത്തി മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തും. നെന്മാറ പൊലീസ് റഹ്‌മാന്റെയും സജിതയുടെയും മാതാപിതാക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയുടെ വിവരങ്ങള്‍ കൂടി ചേര്‍ത്താണ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button