Kerala NewsLatest NewsPolitics

കെ സുരേന്ദ്രനടക്കം പെട്ടുപോകും; പ്ര​ധാ​ന​മ​​ന്ത്രിക്ക് നല്‍കിയ സ്വതന്ത്ര റിപ്പോര്‍ട്ട്​ ബി.ജെ.പിയില്‍ പുകയുന്നു

ന്യൂ​ഡ​ല്‍​ഹി: ഫ​ണ്ട്​ ദു​ര്‍​വി​നി​യോ​ഗം, നേ​താ​ക്ക​ളു​ടെ സംഘട്ടനം , കേ​ര​ള​ത്തി​ലേ​റ്റ തി​രി​ച്ച​ടി എ​ന്നി​വ​യെ​ക്കു​റി​ച്ച്‌​ പ്ര​മു​ഖ​രാ​യ മൂ​ന്ന്​ മു​ന്‍ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍ പ്ര​ധാ​ന​മ​​ന്ത്രിക്ക് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട്​ ബി.​​ജെ.​പി​യി​ല്‍ പു​ക​യുന്നു . ഇ​ത്ത​ര​മൊ​രു റി​പ്പോ​ര്‍​ട്ട്​ ന​ല്‍​കാ​ന്‍ പാ​ര്‍​ട്ടി ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന്​ പ​റ​ഞ്ഞൊ​ഴി​യാ​ന്‍ ബി.​ജെ.​പി നേ​താ​ക്ക​ള്‍ ശ്ര​മി​ച്ച​ത്​ കാ​ര്യ​ങ്ങ​ള്‍ വീണ്ടും വ​ഷ​ളാ​ക്കി.

‘അ​ധി​കാ​ര​പ്പെ​ട്ട അ​ധി​കൃ​ത​ര്‍’​ക്ക്​ റിപ്പോ​ര്‍​ട്ട്​ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന്​ കേ​ന്ദ്രം ചു​മ​ത​ല​പ്പെ​ടു​ത്തി​യ​വ​ര്‍ പ​ര​സ്യ​മാ​ക്കി. പാ​ര്‍​ട്ടി​ക്ക്​ റി​പ്പോ​ര്‍​ട്ട്​ കൊ​ടു​ത്തി​ല്ല, ചോ​ദി​ച്ച​വ​ര്‍​ക്ക്​ കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്ന്​ സി.​വി. ആ​ന​ന്ദ​ബോ​സ്​ തു​റ​ന്ന​ടി​ച്ചു. ഇ​തോ​ടെ പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ക്ക് പണി കിട്ടി .

സി.​വി. ആ​ന​ന്ദ​ബോ​സി​ന്​ പു​റ​മെ ജേ​ക്ക​ബ്​ തോ​മ​സ്, ഇ. ​ശ്രീ​ധ​ര​ന്‍ എ​ന്നി​വ​രാ​ണ്​ സ്വ​ത​ന്ത്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോദിക്ക് ​ നേ​രി​ട്ട്​ റി​പ്പോ​ര്‍​ട്ട്​ ന​ല്‍​കി​യ​ത്. നേ​തൃ​മാ​റ്റം ഉള്‍പ്പടെ ഇ​വ​ര്‍ മു​ന്നോ​ട്ടു​വെ​ച്ച നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​മു​ണ്ട്. അതെ സമയം ജേ​ക്ക​ബ്​ തോ​മ​സും ഇ​തേ​ക്കു​റി​ച്ച്‌​ പ​ര​സ്യ​ പ്രസ്താവന നടത്തിയിരുന്നു . ഇ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ പാ​ര്‍​ട്ടി​യു​ടെ മു​ഖം ര​ക്ഷി​ക്കാ​നാ​ണ്​ നി​ഷേ​ധ​പ്ര​സ്​​താ​വ​ന​ക​ള്‍ നിരന്നത് .

വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍, സം​സ്​​ഥാ​ന പ്ര​സി​ഡ​ന്‍​റ്​ കെ. ​സു​രേ​ന്ദ്ര​ന്‍, എ​ന്നി​വ​രു​ടെ നി​ഷേ​ധ​ത്തി​നു​പു​റ​മെ, ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​രു​ണ്‍ സി​ങ്ങി​േ​ന്‍​റ​താ​യി ​പ്ര​ത്യേ​ക പ്ര​സ്​​താ​വ​ന​യും ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ങ്ങി. റി​പ്പോ​ര്‍​ട്ട്​ ന​ല്‍​കി​യ​വ​ര്‍ ഇ​തി​ല്‍ പ്രകോപിതരാണ് . പാ​ര്‍​ട്ടി​യി​ലെ സു​രേ​ന്ദ്ര​ന്‍, മു​ര​ളീ​ധ​ര​ന്‍ ചേ​രി ഒ​ത്തു​ക​ളി​ച്ച്‌​ റി​പ്പോ​ര്‍​ട്ട്​ ന​ല്‍​കി​യ​വ​രെ ഏ​തോ ഗൂ​ഢ​സം​ഘ​മെ​ന്ന​പോ​ലെ അപമാനിക്കുന്നവെന്നും എ​തി​ര്‍​പ​ക്ഷക്കാര്‍ ആ​രോ​പണം ഉയര്‍ത്തുന്നുണ്ട് . അതെ സമയം പ്രമുഖരായ ജേ​ക്ക​ബ്​ തോ​മ​സ് , ​ സി.​വി. ആ​ന​ന്ദ​ബോ​സ്. മെ​ട്രോ​മാ​ന്‍ ​ ഇ. ​ശ്രീ​ധ​ര​ന്‍. എന്നിവരെയാ​ണ് പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ ഇ​പ്പോ​ള്‍ ത​ള്ളി​പ്പ​റ​യു​ന്ന​ത്.

പാ​ര്‍​ട്ടി നേ​താ​ക്ക​ളെ മാ​റ്റി​നി​ര്‍​ത്തി സ്വ​ത​ന്ത്ര റി​പ്പോ​ര്‍​ട്ട്​ തേ​ടി​യ പ്രധാനമന്ത്രി , അ​മി​ത്​​ഷാ​ എന്നിവര്‍ ഇക്കാര്യത്തില്‍ മൗ​നം​പാ​ലി​ക്കു​ക​യാ​ണ്. ഡ​ല്‍​ഹി​യി​ല്‍ പ​ല​ദി​വ​സം കാ​ത്തു​നി​ന്നി​ട്ടും സം​സ്​​ഥാ​ന​ പ്ര​സി​ഡ​ന്‍​റ്​ കെ. ​സു​രേ​ന്ദ്ര​ന്​ കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ സ​മ​യം കൊ​ടു​ക്കാ​തെ ഇ​രു​വ​രും അവഗണിച്ചു .

എന്നാല്‍ ഇതിനിടെ എ​തി​രാ​ളി​ക​ള്‍​ക്ക്​ ആ​യു​ധം കൊ​ടു​ക്കാ​തെ പാ​ര്‍​ട്ടി​യു​ടെ മു​ഖം​ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ല്‍ ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​രു​ണ്‍ സി​ങ്​ പ്ര​സ്​​താ​വ​ന ന​ല്‍​കി​യ​ത്. പാ​ര്‍​ട്ടി റി​പ്പോ​ര്‍​ട്ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ല്ല എ​ന്ന സാ​​ങ്കേ​തി​ക​ ന്യാ​യ​o ചൂണ്ടിക്കാട്ടിയാണ് ​ പ്ര​സ്​​താ​വ​ന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button