പെണ്‍കുട്ടികളെ മുറിയിലേക്ക് വിളിച്ച് വരുത്തി നഗ്നയാക്കി നൃത്തം ചെയ്യിക്കും: ആള്‍ദൈവം ശിവശങ്കര്‍ ബാബയ്ക്കെതിരെ പോക്സോ കേസ്
ചെന്നൈ: സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുരു ശിവശങ്കര്‍ ബാബയ്ക്കെതിരെ നടപടി. ചെന്നൈയ്ക്കടുത്തുള്ള കേളമ്ബാക്കത്തെ തന്റെ വിദ്യാഭ്യാസ സ്ഥാപനമായ സുശീല്‍ ഹരി ഇന്റര്‍നാഷണല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് ഞായറാഴ്ച ചെങ്കല്‍പേട്ട് പോലീസ് കേസെടുത്തത്.
പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ശിവശങ്കര്‍ ബാബയ്‌ക്കെതിരെ ഇതുവരെ മൂന്ന് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. പതിമൂന്നു പേരാണ് നിലവില്‍ ബാബയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഇതില്‍ രണ്ട് പേര് പ്രായപൂര്‍ത്തിയായിട്ടില്ല എന്നതും പരാതിയുടെ ഗൗരവം കൂട്ടുന്നു. വിദ്യാര്‍ത്ഥികള്‍ തെളിവ് സഹിതമാണ് ശിവശങ്കറിനെതിരെ പരാതി നല്‍കിയത്. ഇതോടെ, അറസ്റ്റ് ഭയന്ന് ആള്‍ദൈവം മുങ്ങുകയായിരുന്നു. കേളപാക്കത്ത് 60 ഏക്കറിലേറെ പരന്നുകിടക്കുന്ന വലിയ ആശ്രമത്തില്‍ ഈ കോവിഡ് കാലത്തും ഭക്തരുടെ തിരക്കായിരുന്നു.
ബാബയുടെ ലീലാവിലാസങ്ങളാണ് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയതോടെ പുറത്തായിരിക്കുന്നത്. സുശീല്‍ ഹരി ഇന്റര്‍നാഷണല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിക്കുമ്ബോള്‍ താന്‍ നേരിട്ട മോശം അനുഭവത്തെക്കുറിച്ച് പരാതിക്കാരില്‍ ഒരാള്‍ വിശദീകരിക്കുന്നുണ്ട്. ആശ്രമത്തിനു ചേര്‍ന്നുള്ള സ്കൂളിലെ പെണ്‍കുട്ടികളെ ഒഴിവുസമയങ്ങളില്‍, ബാബ അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിക്കുന്നത് പതിവായിരുന്നുവെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തുന്നു. എന്നിട്ട് താന്‍ കൃഷ്ണനും, കുട്ടികള്‍ ഗോപികമാര്‍ ആണെന്നും അവരെ പറഞ്ഞു വിശ്വസിപ്പിച്ച് അവരുടെ വസ്ത്രങ്ങളെല്ലാം അഴിക്കാന്‍ നിര്‍ബന്ധിക്കുമായിരുന്നുവെന്ന വെളിപ്പെടുത്തലാണ് വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ നല്‍കിയിരിക്കുന്നത്.
കുട്ടികളെ നഗ്നയാക്കി അവരെയെല്ലാം ഒന്നിച്ചു ഡാന്‍സ് ചെയ്യിപ്പിക്കുന്നതാണ് ആള്‍ദൈവത്തിന്റെ പ്രധാന പരിപാടി. ഇത് കൂടാതെ കുട്ടികളുടെ പരീക്ഷയുടെ തലേന്ന്, പഠിച്ചത് മറക്കാതിരിക്കാന്‍ കുട്ടികളെ ചുംബിക്കുന്നതും പതിവായിരുന്നു. പലപ്പോഴും ബാവ പരസ്യമായും രഹസ്യമായും കുട്ടികളെ കയറി പിടിച്ചിരുന്നതായും പരാതിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാബക്കെതിരെ പോക്സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.