മരംകൊള്ള: ഉദ്യോഗസ്ഥ ഗൂഢാലോചനയെന്ന് എഫ്.ഐ.ആര്‍
വയനാട്: വനംകൊള്ളയില്‍ നിര്‍ണായക കണ്ടെത്തല്‍. ഉദ്യോഗസ്ഥ ഗൂഢാലോചനയെന്ന് എഫ്.ഐ.ആര്‍. ഉദ്യോഗസ്ഥരും കോണ്‍ഗ്രാക്ടര്‍മാരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്.ഐ.ആറിലുള്ളത്. ജൂണ്‍ 15ന് മുമ്ബുള്ള കാലയളവിലെ കുറ്റകൃത്യങ്ങളിലാണ് അന്വേഷണം. വിവിധ ജില്ലകളിലുള്ള സര്‍ക്കാര്‍ പുറമ്ബോക്ക് ഭൂമികളിലും മരംമുറി നടന്നു. മരംമുറിച്ചത് സര്‍ക്കാര്‍ അനുമതിയുണ്ടെന്ന വ്യാജേന.
അതിനിടെ കോഴിക്കോട് പുതുപ്പാടി പഞ്ചായത്തിന്റെ പുറംപോക്ക് ഭൂമിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ലക്ഷങ്ങളുടെ മരംമുറിച്ചു കടത്തിയതായി റിപ്പോര്‍ട്ട്. വ്യവസായ സംരംഭം തുടങ്ങാനാണെന്ന വ്യാജേനയാണ് മരംമുറിച്ചത്.
പത്തുലക്ഷത്തോളം വിലവരുന്ന മരംമുറിച്ചെന്നാണ് റിപ്പോര്‍ട്ട്. പഞ്ചായത്ത് ഭരണ സമിതി പോലും അറിയാതെയായിരുന്നു നടപടി. വിജിലന്‍സ് അന്വേഷിച്ചെങ്കിലും കേസെടുത്തില്ല. പ്രദേശത്ത് തൈകള്‍ നടുന്നതിന്റെ ഭാഗമായി തൊഴിലുറപ്പിനെത്തിയ സ്ത്രീകളാണ് മരംമുറിച്ചത് കണ്ടെത്തിയത്.