CovidLatest NewsNationalNews

കോവാക്​സിന്​ ഉടന്‍ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കുമെന്ന്​ സൂചന

ന്യൂഡല്‍ഹി: ഭാരത്​ ബയോടെക്​ നിര്‍മ്മിക്കുന്ന കോവിഡ്​ വാക്​സിനായ കോവാക്​സിന്​ ഉടന്‍ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കുമെന്ന്​ സൂചന. അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാവും കോവാക്​സിന്​ നല്‍കുക. കോവാക്​സിനുമായി ബന്ധപ്പെട്ട്​ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ട അധിക വിവരങ്ങള്‍ ഭാരത്​ ബയോടെക്​ സമര്‍പ്പിച്ചതോടെയാണ്​ വാക്​സിനുള്ള അംഗീകാരത്തിന്​ വഴിതുറന്നത്​.

കോവാക്​സി​െന്‍റ മൂന്നാംഘട്ട ഇടക്കാല പരീക്ഷണം ഭാരത്​ ബയോടെക്​ പൂര്‍ത്തിയാക്കിയിരുന്നു. 25,800 വളണ്ടിയര്‍മാരില്‍ നടത്തിയ പരീക്ഷണത്തില്‍ വാക്​സിന്‍ 78 ശതമാനം ഫലപ്രദമെന്ന്​ വ്യക്​തമായിരുന്നു. കോവാക്​സിനുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം സുതാര്യമാണെന്നും ഭാരത്​ ബയോടെക്​ അറിയിച്ചു. കോവാക്​സി​െന്‍റ ഒന്ന്​, രണ്ട്​, മൂന്ന്​ ഘട്ട പരീക്ഷണഫലങ്ങള്‍ ഇന്ത്യയിലെ ഏജന്‍സികള്‍ വിശദമായി പരിശോധിച്ചിരുന്നുവെന്നും കമ്ബനി വ്യക്​തമാക്കി.

മൂന്നാംഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുന്നതിന്​ മുമ്ബ്​ ജനുവരി മൂന്നാം തീയതിയാണ്​ കോവാക്​സിന്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഇന്ത്യന്‍ ഏജന്‍സികള്‍ നല്‍കിയത്​. തുടര്‍ന്ന്​ വാക്​സിന്‍ വ്യാപകമായി ഇന്ത്യയില്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍, ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാത്തതിനാല്‍ പല രാജ്യങ്ങളും കോവാക്​സിന്​ അംഗീകാരം നല്‍കിയിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button