യൂട്യൂബ് ചാനല്‍ വഴി അശ്ലീലം; യൂട്യൂബര്‍ പബ്ജി മദന്‍ അറസ്റ്റിലായി; പരാതിയുമായെത്തിയത് 159 സ്ത്രീകള്‍
ചെന്നൈ: ലൈവ് വീഡിയോ സ്ട്രീമിംഗിനിടെ സ്ത്രീകളോട് അശ്ലീലം പറഞ്ഞ പ്രമുഖ തമിഴ് യൂ ട്യൂബര്‍ പബ്ജി മദന്‍ (മദന്‍ കുമാര്‍) അറസ്റ്റില്‍. ധര്മപുരിയില്നിന്നുമാണ് ഇയാളെ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ധര്‍മപുരിയില്‍ ഒരുസുഹൃത്തിന്റെ വീട്ടിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ മദന്‍ ഒളിവിലാണ്. കഴിഞ്ഞ ദിവസം മദന്റെ ഭാര്യ കൃതികയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മദന്റെ യൂ ട്യൂബ് ചാനല്‍ അഡ്മിനിസ്ട്രേറ്റര്‍ ഭാര്യ കൃതികയാണ്. ഇവര്‍ക്കെതിരെയും കേസെടുത്തിരുന്നു. മദന്റെ വീട്ടില്‍നിന്ന് മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും പോലീസ് നേരത്തെ പിടിച്ചെടുത്തിരുന്നു. മദനെതിരെ 157 സ്ത്രീകളാണ് പോലീസില്‍ പരാതി നല്‍കിയത്. ‘മദന്‍’, ‘ടോക്സിക് മദന്‍ 18+’ എന്നിവ ഉള്‍പ്പെടെ മദന്‍ നിരവധി യൂ ട്യൂബ് ചാനലുകളുണ്ട്.