Kerala NewsLatest NewsUncategorized

സിദ്ദീഖ് കാപ്പന്റെ മാതാവ് നിര്യാതയായി

മലപ്പുറം: ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മാതാവ് വേങ്ങര പൂച്ചോലമേട്ടിലെ ഖദീജക്കുട്ടി മരണപ്പെട്ടു. പരേതനായ മുഹമ്മദ് കുട്ടി കാപ്പന്റെ ഭാര്യയാണ്. വിവിധ രോഗങ്ങളാൽ അലട്ടിയ 91കാരിയായ ഖദീജ കുട്ടി കിടപ്പിലായിരുന്നു.

ഹാത്രാസ് സന്ദർശനത്തിനിടെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചെന്ന കേസിലായിരുന്നു കപ്പാനെ അറസ്റ്റ് ചെയ്തത്. കേസിൽ സിദ്ദീഖ് കാപ്പനെതിരെ തെളിവില്ലെന്ന് മഥുര കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തുടർന്ന് ഉത്തർപ്രദേശ് പൊലീസ് ചുമത്തിയ ഈ കേസിൽ നിന്ന് കാപ്പനെ മഥുര കോടതി കഴിഞ്ഞ ദിവസം ഒഴിവാക്കുകയും ചെയ്തിരുന്നു.

മകൻ ജയിലിലാണെന്ന വിവരം ബന്ധുക്കൾ ഉമ്മയെ അറിയിച്ചിരുന്നില്ല. ആശുപത്രിയിലും വീട്ടിലുമായി കഴിഞ്ഞിരുന്ന മാതാവിനെ കാണാൻ ഇതിനിടെ, സിദ്ദീഖ് കാപ്പന് അഞ്ചുദിവസത്തെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. രോഗക്കിടക്കയിൽ കഴിയുന്ന മാതാവിന്റെ ആരോഗ്യനില പരിഗണിച്ച്‌ സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് കെയുഡബ്ല്യൂജെയ സുപ്രിംകോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button