സേവറി നാണു കൊലപാതകം: പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും സുധാകരനെതിരെ കേസെടുക്കണമെന്നും നാണുവിന്‍റെ ഭാര്യ
കണ്ണൂര്‍: സേവറി നാണുവിന്റെ കൊലപാതകം സംബന്ധിച്ച പ്രസ്താവന കെ.സുധാകരന്റെ കുറ്റസമ്മതമെന്ന് സിപിഎം നേതാവ് എം.വി.ജയരാജന്‍. സുധാകരന്റെ നിര്‍ദേശപ്രകാരമാണ് കൊലയാളികള്‍ ബോംബ് എറിഞ്ഞത്. ഡിസിസി ഓഫിസ് സെക്രട്ടറിയായിരുന്ന പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍ പരിശോധിക്കണം.
നാല്‍പാടി വാസു കേസില്‍ സുധാകരന്‍ പ്രതിയാണെന്നും കോണ്‍ഗ്രസ് സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെട്ടതാണെന്നും ജയരാജന്‍ ആരോപിക്കുന്നു.
അതേസമയം, കെ സുധാകരന്‍റെ പ്രസ്താവന കുറ്റസമ്മതമാണെന്ന് സേവറി നാണുവിന്‍റെ ഭാര്യ ഭാര്‍ഗവിയും പറഞ്ഞു. നാണുവിന്‍റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും കെ സുധാകരനെതിരെ കേസെടുക്കണമെന്നും ഭാര്‍ഗവി ആവശ്യപ്പെടുന്നു.
1992 ജൂണ്‍ 13-നാണ് കണ്ണൂര്‍ ബസ് സ്റ്റാന്‍ഡിന് തൊട്ടടുത്തുള്ള സേവറി ഹോട്ടലിലെ ജീവനക്കാരനായിരുന്ന നാണുവിനെ ഒരു സംഘം അക്രമികള്‍ ബോംബെറിഞ്ഞ് കൊന്നത്. ‘താന്‍ ജില്ലാ അധ്യക്ഷനായ ശേഷം സേവറി നാണുവല്ലാതെ കണ്ണൂരില്‍ മറ്റൊരു സിപിഎം പ്രവര്‍ത്തകനും കൊല്ലപ്പെട്ടിട്ടില്ല. അങ്ങനെയൊരാളുടെ പേര് പിണറായി പറഞ്ഞാല്‍ രാജി വയ്ക്കാം’, എന്നായിരുന്നു കെ സുധാകരന്‍ പറഞ്ഞത്.