Kerala NewsLatest News

കടയ്ക്കാവൂര്‍ പോക്സോ കേസ് : അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമാണെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണവുമായി വലിയ വിവാദം സൃഷ്ട്ടിച്ച കടയ്ക്കാവൂര്‍ പോക്സോ കേസില്‍ വഴിത്തിരിവ്. അന്വേഷണ സംഘം അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമാണെന്ന് കണ്ടെത്തി. പ്രത്യേക അന്വേഷണസംഘം കോടതിയില്‍ പതിമൂന്ന് കാരന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് അറിയിച്ചു.

വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമാണ് ഈ കണ്ടെത്തലുകള്‍ എന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കൂടാതെ റിപ്പോര്‍ട്ടില്‍ പരാതിക്ക് പിന്നില്‍ പരപ്രേരണയില്ലെന്നും പറയുന്നു. മൂന്ന് വര്‍ഷത്തോളം ലൈംഗിക ചൂഷണത്തിന് പതിമൂന്നുകാരനെ ഇരയാക്കി എന്ന പരാതിയില്‍ ആണ് അമ്മയെ ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

സ്ത്രീയുടെ വാദം മുന്‍ ഭര്‍ത്താവ് മകനെക്കൊണ്ട് വ്യക്തിപരമായ വിരോധങ്ങള്‍ തീര്‍ക്കാന്‍ കള്ള മൊഴി നല്‍കിപ്പിച്ചതാണെന്നായിരുന്നു. എന്നാല്‍ സ്ത്രീയുടെ മുന്‍ഭര്‍ത്താവ് പറഞ്ഞത് മകനെ ഉപയോഗിച്ച്‌ കള്ള പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു . ഇയാളുടെ വാദം മകനില്‍ ഒരു കുട്ടിയിലും കാണാന്‍ ആഗ്രഹിക്കാത്ത വൈകൃതങ്ങള്‍ കണ്ടെന്നും ഇതിനെ തുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയിച്ചത് എന്നുമായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button