Latest NewsNational
പടക്ക നിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി: നാലു പേര്‍ക്ക് ദാരുണാന്ത്യം
ചെന്നൈ: അനധികൃത പടക്ക നിര്‍മ്മാണശാലയില്‍ സ്‌ഫോടനം. തമിഴ്‌നാട്ടിലാണ് സംഭവം. വിരുദുനഗര്‍ ജില്ലയിലെ തയില്‍പ്പെട്ടിയിലെ പടക്കനിര്‍മ്മാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തില്‍ നാലു പേര്‍ മരിച്ചു. രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. നിരവധി തൊഴിലാളികള്‍ക്ക് സ്‌ഫോടനത്തില്‍ പൊള്ളലേല്‍ക്കുകയും ചെയ്തു.
പൊള്ളലേറ്റവരെ വിരുദുനഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നാണ് വിവരം. പടക്കനിര്‍മ്മാണശാലയ്ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.