പെരുന്തേനരുവിയില്‍ കാണാതായ യുവാവിനെ മൂന്നാം ദിവസവും കണ്ടെത്തിയില്ല
റാന്നി: പെരുന്തേനരുവി ഡാമിന് സമീപത്തുനിന്ന് യുവാവ് ഒഴുക്കില്‍പെട്ട് മൂന്നാം ദിവസമായിട്ടും കണ്ടെത്തിയില്ല. പൊന്‍കുന്നം ചിറക്കടവ് തുറുവാതുക്കള് വീട്ടില്‍ സാജെന്റ മകന് എബി സാജനെയാണ് (22) കാണാതായത്. വ്യാപകമായ തിരച്ചില്‍ നടത്തുന്നുണ്ട്.
കുടുംബത്തോടൊപ്പം പെരുന്തേനരുവി വെള്ളച്ചാട്ടം കാണാന്‍ വന്നതായിരുന്നു. ആറുപേരടങ്ങുന്ന സംഘത്തില്‍പെട്ട എബി സാജന് വെള്ളിയാഴ്ച വൈകീട്ട് 6.20ടെയാണ് ഒഴുക്കില്‍പെട്ട് കാണാതായത്. ഫോട്ടോ എടുക്കുന്നതിനിടെ കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു.
അഗ്നിരക്ഷാസേന, എന്‍.ഡി.ആര്.എഫ്, സ്കൂബ ടീം, നന്മ കൂട്ടം എന്നിവര്‍ ചേര്‍ന്ന് ഞായറാഴ്ച രാത്രി വൈകിയും തിരച്ചില്‍ നടത്തി.