ജസീന്ത ആർഡനുമായി സൗഹൃദം; അമാനയെ വീട്ടിലെത്തി അഭിനന്ദിച്ച് രമേശ് ചെന്നിത്തല
പൊന്നാനി: ന്യൂസിലാൻറ് പ്രധാനമന്ത്രി ജസീന്ത ആർഡന് കത്തയച്ച് ഇപ്പോഴും ബന്ധം തുടരുകയും രാജ്യത്തിൻ്റെയും,കേരളത്തിൻ്റെ യും വിശേഷങ്ങൾ അറിയുക്കുകയും ചെയ്യുന്ന അമാന അഷറഫിനെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിനന്ദിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.അഷറഫിൻ്റെ മകളായ അമാനയെ പുറങ്ങിലെ വീട്ടി
ലെത്തിയാണ് അദ്ദേഹം അഭിനന്ദിച്ചത്.
പുതിയ തലമുറ വിവര സാങ്കേതിക വളർച്ചയുടെ ഭാഗമായി ഇൻ്റർ നെറ്റും സോഷ്യൽ മീഡിയയും ഉപയോഗിക്കുമ്പോൾ ക്രിയാത്മകമായി ലോകത്തെ അറിയുവാനും അവിടത്തെ ജനതയെകുറിച്ച് മനസിലാക്കുവാനുള്ള അവസരമാക്കി മാറ്റണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇത്തരം എഴുത്തുകളിലൂടെ ലോകരാജ്യങ്ങളുടെ ഭരണാധികാരികളുമായി ഉണ്ടാക്കുന്ന ബന്ധങ്ങൾ രാജ്യങ്ങളുടെ സാംസ്ക്കാരിക വിനിമയത്തിനും , നമ്മുടെ രാജ്യത്തിൻ്റെ യശ്ശസ് ഉയർത്തുവാനും സഹായിക്കുമെന്നും അമാനയുടെത് അഭിനന്ദനാർഹമാണെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.