CovidLatest NewsNationalNews

രാജ്യത്തെ കൊവിഡ് കേസുകള്‍ മൂന്ന് കോടിക്ക് മുകളില്‍

ന്യൂഡല്‍ഹി ; കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ നിന്ന് രാജ്യം അതിവേഗം മുക്തമാകുന്നുവെന്ന വാര്‍ത്തക്കിടെ 40 ഓളം ജനിതമാറ്റം സംഭവിച്ച ഡെല്‍റ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ചത് നേരിയ ആശങ്ക സൃഷ്ടിക്കുന്നു. മഹരാഷ്ട്ര 21, മധ്യപ്രദേശ് ആറ്, കേരളത്തിലും തമിഴ്‌നാടട്ടിലും മൂന്ന് വീതം, കര്‍ണാടകയില്‍ രണ്ട്, ആന്ധ്രപ്രദേശ്, ജമ്മു, പഞ്ചാബ് എന്നിവിടങ്ങളില്‍ ഓരോ കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 50,848 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ മൂന്ന് കോടിക്ക് മുകളിലെത്തി. കൃത്യമായി പറഞ്ഞാല്‍ 3,00,28,707 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 1,358 മരണങ്ങള്‍ സ്ഥിരീകരിച്ചതോടെ ആകെ മരണം 3,90,660 ആയി. ഇന്നലെ 68,817 പേര്‍ രോഗമുക്തി കൈവരിച്ചു. 96.56 ശതമാനമാണ് രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button