Kerala NewsLatest News
ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്ന് മരണപ്പെട്ട സംഭവം: ആശ്രിതര്‍ക്ക് 20 ലക്ഷം
തിരുവനന്തപുരം: തിരുവനന്തപുരം ആർസിസിയിൽ ലിഫ്റ്റ് തകർന്നു വീണ് പരുക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട നജീറമോളുടെ കുടുംബത്തിന് ധനസഹായം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. കൊല്ലം പത്തനാപുരം കണ്ടയം ചരുവിള വീട്ടില്‍ നജീറമോളുടെ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപയാണ് ധനസഹായം അനുവദിച്ചത്.
ഇക്കഴിഞ്ഞ മെയ് മാസം 15ാം തിയതിയാണ് ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ കാണാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകർന്ന് നജീറയ്ക്ക് തലച്ചോറിനും തുടയെല്ലിനും പരുക്കേറ്റത്.
ഒരുമാസത്തോളം ചികിത്സയിൽ കഴിഞ്ഞ ഇരുപത്തിരണ്ടുകാരി ജൂൺ 17 നാണ് മരണപ്പെട്ടത്. മരണശേഷം നടത്തിയ പരിശോധനയിൽ നജീറയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.