Kerala NewsLatest NewsNewsPolitics

രാമനാട്ടുകര വാഹനാപകടം; അർജുൻ ആയങ്കി ശുഹൈബ് വധക്കേസിലെ മുഖ്യപ്രതി ആകാശ് തില്ലങ്കേരിയുടെ അടുത്ത സുഹൃത്ത്

കണ്ണൂർ : കഴിഞ്ഞ ദിവസമാണ് രാമനാട്ടുകരയിൽ സ്വർണക്കടത്ത് സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് അഞ്ചുപേർ മരിച്ചത്. ദുബായിൽ നിന്ന് എത്തിച്ച സ്വർണം തട്ടിയെടുക്കാൻ എത്തിയ സംഘമാണ് അപകടകത്തിൽപെട്ടതെന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ കേസ് അന്വേഷണം തിരിയുന്നത് കണ്ണൂരിലെ ക്വട്ടേഷൻ സംഘങ്ങളിലേക്കാണെന്നാണ് പുതിയ റിപ്പോർട്ട്. സ്വർണം തട്ടിയെടുത്തെന്ന് കരുതുന്ന അർജുൻ ആയങ്കി ശുഹൈബ് വധക്കേസിലെ മുഖ്യപ്രതിയായ ആകാശ് തില്ലങ്കേരിയുമായി അടുത്ത ബന്ധമുള്ളയാളാണ്.

അർജുൻ ആയങ്കിയുടെ കണ്ണൂർ അഴീക്കോലിലെ വീട്ടിൽ ഇന്നലെ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. കണ്ണൂരിൽ നിന്നുള്ള സ്വർണക്കടത്ത് സംഘത്തിന്റെ ഇടനിലക്കാരനാണ് അർജുൻ എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന സൂചന.

ആകാശ് തില്ലങ്കേരിയുടെ അടുത്ത സുഹൃത്താണ് അർജുൻ ആയങ്കി. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ അർജുൻ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. വാർത്ത പുറത്തു വന്നതിനു പിന്നാലെ അർജുൻ തന്റെ ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്തു. സംഭവശേഷം അർജുൻ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button