Cinema

‘പൊളിറ്റിക്കൽ കറക്ക്ടനസ് നോക്കിയാൽ മംഗലശ്ശേരി നീലകണ്ഠനോ ഭാസ്കരപട്ടേലോ ഉണ്ടാവില്ല’; ഇരട്ടതാപ്പിന്റെ മറ്റൊരു മുഖമെന്ന് ഒമർ ലുലു

സിനിമ ഗ്രൂപുകളിൽ കണ്ടുവരുന്ന പൊളിറ്റിക്കൽ കറക്ക്ടനസ് ഇരട്ടത്താപ്പെന്ന് സംവിധായകൻ ഒമർ ലുലു. ഇത്തരം പൊളിറ്റിക്കൽ കറക്ക്ടനസ് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. മതങ്ങളേയോ കളിയാക്കുമ്പോൾ ഉണ്ടാക്കുന്ന പ്രതിഷേധങ്ങൾ ആവിഷ്കാര സ്വതന്ത്ര്യത്തിന് വെല്ലുവിളി എന്ന് പറയുന്നവർ തന്നെ സിനിമയിൽ പൊളിറ്റിക്കൽ കറക്ക്റ്റനസ് വേണം എന്ന് നിർബന്ധം പിടിക്കുന്നത് വിരോധാഭാസമായി മാത്രമേ കാണാൻ സാധിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഒമർ ലുലുവിന്റെ പ്രതികരണം.

ഒമർ ലുലുവിന്റെ വാക്കുകൾ:

ഇരട്ട കറക്ടനസ്, ഒരുവിധം എല്ലാ സിനിമാ ഗ്രൂപ്പിലും ചർച്ച കാണാം പൊളിറ്റിക്കൽ കറക്ടനസ്സിനെ പറ്റി. ഈ പൊളിറ്റിക്കൽ കറക്ക്ടനസ്സ് അന്ന് നോക്കിയാൽ മംഗലശ്ശേരി നീലകണ്ഠനോ ഭാസ്കരപട്ടേലോ ഒരിക്കലും ഉണ്ടാവില്ല ഈ പൊളിറ്റിക്കൽ കറക്ടനസ് എന്ന് പറയുന്നത് തന്നെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഒരു വെല്ലുവിളിയാണ്. പ്രവാചകനയോ ക്രിസ്തുവിനെയോ രാമനേയോ മതങ്ങളേയോ കളിയാക്കുമ്പോൾ ഉണ്ടാക്കുന്ന പ്രതിഷേധങ്ങൾ ആവിഷ്കാര സ്വതന്ത്ര്യത്തിന് വെല്ലുവിളി എന്ന് പറയുന്നവർ തന്നെ സിനിമയിൽ പൊളിറ്റിക്കൽ കറക്ക്റ്റനസ് വേണം എന്ന് നിർബന്ധം പിടിക്കുന്നത് വിരോധാഭാസമായ് മാത്രമേ കാണാൻ പറ്റു ഇരട്ടതാപ്പിന്റെ മറ്റൊരു മുഖം

2016ൽ ഹാപ്പി വെഡിങ്ങ് എന്ന സിനിമയിലൂടെയാണ് ഒമർ ലുലു സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. തുടർന്ന് ചങ്ക്‌സ്, ഒരു അഡാർ ലൗ, ധമാക്ക തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഒരു അഡാർ ലൗവിലെ ഗാനങ്ങൾ ഏറെ ശ്രദ്ധേ നേടിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button