Kerala NewsLatest NewsLaw,

വാട്ട്സ്‌ആപ്പ് നിരോധിക്കണം; പൊതു താല്‍പര്യ ഹര്‍ജി ഹൈകോടതി ഇന്ന്​ പരിഗണിക്കും

കൊച്ചി: ജനപ്രിയ മെസേജിങ്​ ആപ്പായ വാട്ട്സ്‌ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് കുമളി സ്വദേശി നല്‍കിയ പൊതു താല്‍പര്യ ഹരജി ഹൈകോടതി ഇന്ന്​ പരിഗണിക്കും. കേന്ദ്ര ഐ.ടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ ആപ്പ്​ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ്​​ കുമളി സ്വദേശിയായ ഓമനക്കുട്ടന്‍ ജൂണ്‍ 23ന്​ ഹൈകോടതിയെ സമീപിച്ചത്​.

ചീഫ്​ ജസ്​റ്റിസ്​ അധ്യക്ഷനായ ബെഞ്ചാണ്​ ഇന്ന്​ കേസ്​ പരിഗണിക്കുന്നത്​. കേസില്‍ നേരത്തെ കോടതി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും പൊലീസ് മേധാവിയുടെയും നിലപാട് തേടിയിരുന്നു.

അപ്ലിക്കേഷന്‍ ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതായും ഡേറ്റയില്‍ കൃത്രിമം നടക്കാനുള്ള സാധ്യത​യുണ്ടെന്നും ഹരജിക്കാരന്‍ പറയുന്നു. ഈ സാഹചര്യത്തില്‍ വാട്സ്‌ആപ്പ് ഡേറ്റ കേസുകളില്‍ തെളിവായി സ്വീകരിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്​.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button