Latest NewsNational
ഒളിവിലായിരുന്ന പീഡനക്കേസ് പ്രതി കോവിഡ് വാക്സിനെടുക്കാനെത്തിയപ്പോള് പോലീസ് പിടിയിലായി
ബലാത്സംഗകേസുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷമായി ഒളിവില്‍ ആയിരുന്ന പ്രതി കോവിഡ് വാക്സിനേഷന് കേന്ദ്രത്തില്‍ നിന്നും അറസ്റ്റിലായി . പടിഞ്ഞാറന്‍ ഒഡീഷയിലെ ബോലാംഗിര് ജില്ലയില്‍ നിന്നുള്ള 24 കാരന് അരുണ്‍ പോധയാണ് ആദ്യ ഡോസ് കോവിഡ് വാക്സിന് സ്വീകരിക്കാനായി എത്തിയപ്പോള്‍ പൊലീസ് വലയില്‍ കുടുങ്ങിയത്.
കഴിഞ്ഞ ദിവസം പട്നഗര്‍ പോലീസ് സ്റ്റേഷന് കീഴില്‍ വരുന്ന കോവിഡ് വാക്സിനേഷന് സെന്ററില്‍ വാക്സിന് സ്വീകരിക്കാനായി ക്യൂവില്‍ നില്‍ക്കുമ്ബോഴാണ് ഇയാള്‍ പിടിയിലായതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. 20 കാരിയെ ബലാത്സംഗം ചെയ്തുവെന്ന കേസിലെ പ്രതിയാണ് അരുണ്‍ പോധ. 2019 മാര്‍ച്ച് മുതല്‍ ഇയാളെ പൊലീസ് തിരയുന്നുണ്ടായിരുന്നു. പക്ഷെ , തമിഴ്നാട്ടിലെ കോയമ്ബത്തൂരിലേക്ക് കടന്നുകളഞ്ഞതായായിരുന്നു പൊലീസിന് ലഭിച്ച വിവരം. അതിനാല്‍ പ്രതിയെ പിടികൂടാനും സാധിച്ചിരുന്നില്ല.