Cinema
അപ്പാനി ശരത് സംവിധാനം ചെയ്യുന്ന മോണിക്ക വെബ് സീരീസ് ഉടന്‍
ക്യാൻറെലൂപ്പ് മീഡിയ പ്രൊഡക്ഷൻ, കാനഡ അവതരിപ്പിക്കുന്ന മോണിക്ക എന്ന വെബ് സീരീസ് പ്രമുഖ നടൻ ആപ്പാനി ശരത് കഥയെഴുതി സംവിധാനം ചെയ്യുന്നു. മനു .സി പ്ലാവിള ആണ് തിരക്കഥാകൃത്ത് . പൂർണമായും ഇൻഡോറിൽ സിങ്ക് സൗണ്ടിൽ ഷൂട്ട് ചെയ്ത മോണിക്ക ഒരു ഫാമിലി കോമഡി ത്രില്ലെർ ആണ് .രേഷ്മ ശരത് ആണ് നായിക .അപ്പാനി ,സിനോജ്,ഷൈനാസ് ഇല്യാസ് , കൃപേഷ് അയ്യപ്പൻ കുട്ടി,അഫ്രീൻ തുടങ്ങിയവർ ഇതിൽ അഭിനയിക്കുന്നു
വിഷ്ണു നിർമാണം നിർവഹിക്കുന്ന മോണിക്കയിൽ , സിബി ജോസഫ് കാമറയും , ഫ്രാൻസിസ് ലൂയിസ് എഡിറ്റിംഗും നിർവഹിക്കുന്നു .അപ്പാനി എഴുതി അക്ഷയ് സംഗീതം നലകിയിരിക്കുന്ന ഒരു മലയാള റാപ് ഗാനവും ഇതിൽ ഉണ്ട് . ഇംഗ്ലീഷ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ദിവ്യ വിഷ്ണു ആണ്. മായ അമ്പാടി , അക്ഷയ് എന്നിവർ ഗാനം ആലപിച്ചിരിക്കുന്നു.വസ്ത്രലങ്കാരം ആൽഫ്രഡ് ,സ്റ്റിൽസ് അനു