HealthLatest NewsNationalNews

ബ്ലാക് ഫംഗസ്‌ ; മുംബൈയില്‍ മൂന്ന് ‘അസ്ഥികോശ മരണങ്ങള്‍’

മുംബൈ: കോവിഡ് രോഗം ബാധിച്ച ശേഷം അവാസ്‌കുലര്‍ നെക്രോസിസ് (എ.വി.എന്‍) അല്ലെങ്കില്‍ അസ്ഥികോശ മരണം സ്ഥിരീകരിച്ച മൂന്ന് കേസുകള്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു .മുംബൈയിലാണ് റിപ്പോര്‍ട്ട് ചെയ്തത്.

രണ്ട് മാസം മുമ്ബ് ‘ബ്ലാക്ക് ഫംഗസ്’ സ്ഥിരീകരിച്ച ശേഷം കോവിഡിന് ശേഷമുണ്ടാകുന്ന ‘അസ്ഥി മരണം’ ആരോഗ്യ വിദഗ്ദ്ധരില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. അടുത്ത കുറച്ച്‌ മാസങ്ങളില്‍ ഇത്തരത്തില്‍ കൂടുതല്‍ എ.വി.എന്‍ കേസുകള്‍ ഉണ്ടാകുമെന്നും ഡോക്ടര്‍മാര്‍ ആശങ്കപ്പെടുന്നു. പ്രമുഖ ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച്‌ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

“മഹിമിലെ ഹിന്ദുജ ആശുപത്രിയില്‍ മൂന്ന് പേര്‍ക്കാണ് എ.വി.എന്‍ സ്ഥിരീകരിച്ചത്. കോവിഡ് ഭേദമായി രണ്ട് മാസത്തിന് ശേഷം എത്തിയ 40 വയസ്സിന് താഴെയുള്ള മൂന്ന് പേര്‍ക്കാണ് ചികിത്സ നല്‍കിയത്. കാല്‍തുടയുടെ (തുട അസ്ഥിയുടെ ഏറ്റവും ഉയര്‍ന്ന ഭാഗത്ത്) അസ്ഥിയിലാണ് ഇവര്‍ക്ക് വേദനയുണ്ടായത്. ഇവര്‍ ഡോക്ടര്‍മാരായതിനാല്‍ രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സ തേടി .” ആശുപത്രി ഡയറക്ടര്‍ ഡോ.സഞ്ജയ് അദര്‍വാല വ്യക്തമാക്കി .

കോവിഡ് കാലയളവില്‍ രോഗികള്‍ക്ക് നല്‍കുന്ന സ്റ്റിറോയിഡുകളുടെ ഉപയോഗമാണ് എ.വി.എന്നിലും ബ്ലാക്ക് ഫംഗസിലും പൊതുവായി കാണുന്ന ഘടകമെന്ന് ഡോ.അഗര്‍വാല തന്റെ ഗവേഷണ പ്രബന്ധത്തില്‍ കുറിച്ചു. കോവിഡ് -19 രോഗികളില്‍ ജീവന്‍ രക്ഷിക്കുന്ന കോര്‍ട്ടികോസ്റ്റീറോയിഡുകള്‍ വ്യാപകമായ തോതില്‍ ഉപയോഗിക്കുന്നത് എവിഎന്‍ കേസുകള്‍ വര്‍ധിപ്പിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

അതെ സമയം കോയമ്ബത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച 264 രോഗികളില്‍ 30 പേര്‍ക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെയെല്ലാം ശസ്ത്രക്രിയയിലൂടെ എന്‍ഡോസ്‌കോപ്പിക്ക് വിധേയരാക്കിയതായി ആശുപത്രി ഡീന്‍ ഡോ.എന്‍.നിര്‍മ്മല പറഞ്ഞു. എന്നാല്‍ ഗുരുതര അണുബാധയുള്ള 30 രോഗികളുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. അതെ സമയം ആദ്യ ഘട്ടത്തില്‍ ചികിത്സ തേടിയവര്‍ക്ക്‌ രോഗം പൂര്‍ണ്ണമായും ഭേദമായിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button