CinemaLatest NewsNationalNews

ഗവര്‍ണര്‍ പട്ടികയില്‍ സ്ത്രീകളില്ലാത്തത് എന്തുകൊണ്ടെന്ന ചോദ്യവുമായി ഖുശ്ബു

ചെന്നൈ: പുതിയ ഗവര്‍ണര്‍ നിയമനങ്ങള്‍ക്ക് പിന്നാലെ പട്ടികയില്‍ സ്ത്രീകളില്ലാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി ബി.ജെ.പി. നേതാവായ നടി ഖുശ്ബു. രാഷ്ട്രപതിയെ ടാഗ് ചെയ്ത് ട്വിറ്ററിലാണ് ഖുശ്ബു ചോദ്യമുന്നയിച്ചത്.

“ബഹുമാനപ്പെട്ട സര്‍, ഒരു സംസ്ഥാനത്തിന്റെയും ഗവര്‍ണര്‍ പദവിയിലേക്ക് അര്‍ഹതയുള്ള ഒരു വനിതയെപ്പോലും അങ്ങേക്ക് കണ്ടെത്താനായില്ലേ? എന്തുകൊണ്ടാണ് ഈ വിവേചനം? ഇത് വേദനാജനകമാണ്.” -പുതിയ ഗവര്‍ണര്‍മാരുടെ പട്ടിക പങ്കുവെച്ച്‌ ഖുശ്ബു കുറിച്ചു.

കോണ്‍ഗ്രസ് ദേശീയ വക്താവായിരുന്ന ഖുശ്ബു കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ തൗസന്‍ഡ് ലൈറ്റ്‌സ് മണ്ഡലത്തില്‍ മത്സരിച്ച്‌ ഖുശ്ബു പരാജയപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button