Kerala NewsLatest NewsNews
ഹര്‍ഷാദിന്റെ കുടുംബത്തിനു സര്‍ക്കാര്‍ 20 ലക്ഷം ധനസഹായം; ആശ്രിതയ്ക്ക് സര്‍ക്കാര്‍ ജോലി
തിരുവനന്തപുരം: മൃഗശാലയില്‍ രാജവെമ്ബാലയുടെ കടിയേറ്റ് മരിച്ച ഹര്‍ഷാദിന്റെ കുടുംബത്തിനു സര്‍ക്കാര്‍ 20 ലക്ഷം ധനസഹായം നല്കാന് തീരുമാനമായി. ഇതില്‍ 10 ലക്ഷം വീട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ്.
ഇതുകൂടാതെ ആശ്രിതയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. ഒപ്പം 18 വയസ്സുവരെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കും.
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. നിയമസഭാ സമ്മേളനം 21 മുതല്‍ നടത്താനും തീരുമാനമായി. നിയമസഭാ സമ്മേളനം ചേരാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്കി. അതേസമയം, ശിവശങ്കര്‍ വിഷയം മന്ത്രിസഭ പരിഗണിച്ചില്ല.