കുട്ടി 1 എങ്കില്‍ ആനുകൂല്യങ്ങള്‍ നിരവധി, 2 എങ്കില്‍ പുച്ഛം,രണ്ടില്‍ കൂടുതല്‍ ഉള്ളവര്‍ക്ക്..?
ഉത്തര്‍പ്രദേശ് :ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരട് ബില്‍ തയ്യാറാക്കി ഉത്തര്‍പ്രദേശ് .വിവിധ തരത്തിലുള്ള കാര്യങ്ങളാണ് ഈ ബില്ലില്‍ ഉള്ളത് .കൂടുതല്‍ ആനൂകൂല്യം ലഭ്യമാകുന്നത് ഒരു കുട്ടി മാത്രമുള്ള ദമ്പതികള്‍ക്കാണ് .ആനൂക്കൂല്യങ്ങള്‍ ഇങ്ങനെ ,ഒരു കുട്ടിയുള്ളവര്‍ വീടോ സ്ഥലമോ വാങ്ങിക്കുമ്പോള്‍ സബ്സിഡി, പ്രോവിഡന്റ് ഫണ്ട് പലിശയില്‍ മൂന്ന് ശതമാനം വര്‍ദ്ധനവ് എന്നിവ ലഭിക്കും ,
ഒരു കുട്ടി മാത്രമുള്ള ദമ്പതികള്‍ക്ക് ആജീവനാന്തകാലത്തേക്കും കുഞ്ഞിന് 20 വയസ് വരെയും സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സും ബില്ലില്‍ നിര്‍ദേശിക്കുന്നുണ്ട്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് രണ്ട് ശമ്പളവര്‍ദ്ധനവുകള്‍ കുടുതല്‍ ലഭിക്കും. ഇവക്കെല്ലാം പുറമെ കുഞ്ഞിന് ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസവും നല്‍കും. ഇത് ഒരു കുട്ടിയുള്ള രക്ഷിതാക്കള്‍ക്ക് മാത്രം ലഭിക്കുന്ന ആനുകൂല്യമാണ് .
ഇതിന് നേരെ വിപരീതമാണ് രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ ..ഇവ ഒന്നും കിട്ടില്ലെന്നു മാത്രമല്ല പല സര്‍ക്കാര്‍ ആനുകൂല്യങ്ങളും നഷ്ടമാവുകയും ചെയ്യും. സര്‍ക്കാര്‍ ജോലിക്കായി അപേക്ഷിക്കുന്നതില്‍ വിലക്ക്, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്ക് ,റേഷന്‍ കാര്‍ഡില്‍ കുടുംബാംഗങ്ങളുടെ എണ്ണം നാലായി ചുരുക്കുക, എന്നിവയാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്.
പൊതുജനങ്ങള്‍ക്ക് ബില്ലിന്മേലുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ടായിരിക്കുക ജൂലായ് 19 വരെയാണ്. ഈ കരട് ബില്ല് സംസ്ഥാന നിയമ കമ്മീഷന്റെ വെബ്‌സൈറ്റില്‍ അപ്പ്‌ലോഡ് ചെയ്തിട്ടുണ്ട്.