CrimeLatest NewsNews
പണം കിട്ടിയില്ല; കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട് പ്രതികാരം വീട്ടി ട്രാന്‍സ്‌ജെന്‍ഡര്‍
മുംബൈ: വീട്ടുകാരോടുളള പ്രതികാരമായി 3 മാസം പ്രായമുള്ള കുഞ്ഞിനെ ട്രാന്‍സ്‌ജെന്‍ഡര്‍ ജീവനോടെ കുഴിച്ചിട്ടു. ആവശ്യപ്പെട്ട പണം നല്‍കാത്തതിന്റെ ദേഷ്യത്തിലാണ് 3 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ട്രാന്‍സ്‌ജെന്‍ഡര്‍ ജീവനോടെ കുഴിച്ചിട്ടു കൊലപ്പെടുത്തിയത്.
മഹാരാഷ്ട്രയില്‍ പലയിടങ്ങളിലും കുഞ്ഞ് ജനിച്ചാല്‍ സന്തോഷ സൂചകമായി ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പണവും മറ്റു വസ്തുക്കളും നല്‍കുന്ന രീതിയുണ്ട്്.
ഇതു പ്രകാരം ട്രാന്‍സ്‌ജെന്‍ഡര്‍ കന്നുവും കൂട്ടാളിയും കുഞ്ഞിന്റെ വീട്ടിലെത്തുകയും 2000 രൂപയും സാരിയും ചോദിക്കുകയും ചെയ്തു.
എന്നാല്‍, വൈകിട്ട് കുഞ്ഞിന്റെ പേരിടലിനു വരാന്‍ പറഞ്ഞ് അവരെ തിരിച്ചയച്ചതോടെ തര്‍ക്കത്തിന് വഴിയൊരുക്കി. അന്നു രാത്രിയിലാണ്് പ്രതികാരമായി കുഞ്ഞിനെ തട്ടിയെടുത്ത് ക്രൂരമായി കൊലപ്പെടുത്തിയത്. പ്രതി കുറ്റം സമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു.