പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച; മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഡല്‍ഹിക്ക്. സംസ്ഥാനത്തിന്റെ വികസനകാര്യങ്ങളില്‍ പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുകയാണ് സന്ദര്‍ശന ലക്ഷ്യം. ഉച്ചക്ക് ശേഷമാണ് മുഖ്യമന്ത്രി ഡല്‍ഹിക്ക് തിരിക്കുക.
ഭരണതുടര്‍ച്ചയ്ക്ക് ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തുന്നത്. കെ റെയില്‍ ഉള്‍പ്പടെയുള്ള വികസന വിഷയങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചചെയ്യും. വികസന പദ്ധതികള്‍ക്കായി മുഖ്യമന്ത്രി കേന്ദ്ര സഹായം തേടും.
കൊറോണ വാക്സീന് ഉള്‍പ്പെടെയുള്ള കൂടുതല്‍ സഹായങ്ങളും ചര്‍ച്ച ചെയ്യുകയാണ് സന്ദര്‍ശന ലക്ഷ്യം. എം.പി ജോണ്‍ ബ്രിട്ടാസും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടാകും. നാളെയാകും പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുക. നിതിന്‍ ഗഡ്കരി അടക്കമുള്ള കേന്ദ്രമന്ത്രിമാരുമായും പിണറായി വിജയന് ചര്‍ച്ച നടത്തും.