എന്ത് കിട്ടും പണികിട്ടും;ഫെഫ്കയുടെ പെണ്ണുകാണല്‍ വീഡിയോ തരംഗമാവുന്നു.
എന്തുകിട്ടും എന്ന് ചോദിക്കുന്നവരോട് ഈ ഡയലോഗ് അടിച്ചോ, ധൈര്യമായി എന്ന ഫെഫ്കയുടെ പെണ്ണുകാണല്‍ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. സുന്ദരനായ ചെറുപ്പക്കാരന്‍ അച്ഛനും അമ്മയുടെയും ഒപ്പം വന്നിരിക്കുകയാണ്. മാന്യമായ വേഷധാരി മുഖം കണ്ടാല്‍ പെര്‍ഫക്ട് ഓക്കെ. എന്നാല്‍ സ്വഭാവം മനസ്സിലാകണമെങ്കില്‍ പെണ്ണുകാണാന്‍ വന്നിരിക്കുന്ന വീട്ടിലെ വീട്ടുകാരോട് ‘എന്ത് കൊടുക്കും’ എന്ന് ചോദിക്കുന്നതു വരെ എത്തണം.
പെണ്ണുകാണാന്‍ പോയാല്‍ പെണ്ണിന്റെ ഭംഗി,വിദ്യാഭ്യാസം,ജോലി എന്നിവ ചോദിക്കാം അറിയാം എന്നാല്‍ അതിനുമപ്പുറം പെണ്ണുകാണാന്‍ പോയി വീട്ടുകാരോട് ‘എന്ത് കൊടുക്കും’ എന്ന് ചോദിച്ചാല്‍ എന്താകണം മറുടി എന്നതാണ് വീഡിയോയില്‍ കാണിച്ചു തരുന്നത്.് പണം നോക്കി ചോദിച്ചാല്‍, പെണ്‍കുട്ടികളെ, നിങ്ങള്‍ക്ക് ഈ വീഡിയോയില്‍ കാണുന്നത് പോലെ ധൈര്യമായി മറുപടി കൊടുക്കണം
മോഹന്‍ലാല്‍ ആണ് വീഡിയോ പോസ്റ്റ് ചെയ്തത്.’സ്ത്രീധന സമ്പ്രദായത്തിനും ഗാര്‍ഹിക പീഡനങ്ങള്‍ക്കുമെതിരായി ഫെഫ്ക തയ്യാറാകിയ ഹ്രസ്വചിത്രം’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.ചലച്ചിത്ര സംഘടനയായ ഫെഫ്ക റിലീസ് ചെയ്ത വീഡിയോയില്‍ താരങ്ങളായ നിഖില വിമല്‍, വെങ്കിടേഷ് എന്നിവരാണ് പെണ്ണുകാണല്‍ ചടങ്ങിലെ പെണ്ണും ചെറുക്കനുമായി വേഷമിട്ടിരിക്കുന്നത്.
ലൈസന്‍സില്ലാതെ എന്തും ചോദിച്ചു വാങ്ങാം എന്ന് വ്യാമോഹിക്കുന്ന ആണ്മക്കള്‍ക്കും അവരുടെ മാതാപിതാക്കന്മാര്‍ക്കും വേണ്ടിയാണ് വീഡിയോ തയ്യാറാക്കിയത്.