സംവരണം ഏര്‍പ്പെടുത്താന്‍ ജാതി അടിസ്ഥാനത്തില്‍ ജനസംഖ്യ കണക്കെടുപ്പ് നടത്തണം; കേന്ദ്രമന്ത്രി
ഡല്‍ഹി: രാജ്യത്ത് ജാതി അടിസ്ഥാനത്തില്‍ ജനസംഖ്യ കണക്കെടുപ്പ് നടത്തണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ അഭിപ്രായപ്പെട്ടു. സാമൂഹിക, സാമ്പത്തിക, അക്കാദമി നേട്ടങ്ങള്‍ ആവശ്യക്കാരിലെത്തിക്കാന്‍ ഓരോ സമുദായങ്ങളുടെയും ജനസംഖ്യ കണക്കാക്കുന്നതുവഴി പ്രയോജനകരമാകുമെന്നാണ് അദ്ദേഹം പറയുന്നത്.
ഇത്തരത്തില്‍ കണക്കെടുക്കുന്നതിലൂടെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രയോജനം ലഭ്യമാക്കുന്നതിനായി സംവരണം ഏര്‍പ്പെടുത്താന്‍ സാധിക്കുമെന്ന വാദമാണ് മന്ത്രി ഉയര്‍ത്തുന്നത്.
പിന്നാക്കം നില്‍ക്കുന്നവരെ സാമൂഹികമായും സാമ്പത്തികമായും ശാക്തീകരിക്കുക എന്നതാണ് സംവരണത്തിന്റെ ലക്ഷ്യം. സംവരണത്തിന്റെ അളവ് 50 ശതമാനത്തില്‍ കൂടാന്‍ പാടില്ല എന്നാണ് നിയമം.
ചിലര്‍ ഈ ആനുകൂല്യം മുതലെടുക്കുന്നുണ്ട്. ഇത്തരം പ്രവണത അവസാനിപ്പിക്കണമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ഇതിന്റെ ഭാഗമായി തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തി സാമൂഹ്യ നീതിയുടെ ക്വോട്ട വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമെന്നാണ് മന്ത്രി പറയുന്നത്.