DeathKerala NewsLatest NewsNews

മിക്സ്ചര്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

തിരുവനന്തപുരം: മിക്‌സ്ചര്‍ കഴിക്കവെ തൊണ്ടയില്‍ കുടുങ്ങി ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി നിവേദിതയാണ് മരിച്ചത്. ഓട്ടോ തൊഴിലാളിയായ രാജേഷിന്റെ ഏകമകളാണ് നിവേദിത.

ഞായറാഴ്ചയാണ് സംഭവം. കുഞ്ഞ് മിക്‌സ്ചര്‍ കഴിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഭക്ഷണ പദാര്‍ത്ഥം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. തൃക്കണ്ണാപുരത്തെ വീട്ടില്‍ വെച്ച് ഇന്നലെ ഉച്ചയ്ക്ക് ലഘു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് മിക്സ്ചര്‍ തൊണ്ടയില്‍ കുടുങ്ങിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസം ശ്വാസനാളത്തില്‍ വണ്ടു കുടുങ്ങി ഒരു വയസുകാരന്‍ മരിച്ചിരുന്നു. നുള്ളിപ്പാടി ചെന്നിക്കരയിലെ എ സത്യേന്ദ്രന്റെ മകന്‍ എസ് അന്‍വേദാണ് മരിച്ചത്. വീട്ടിനകത്ത് കളിച്ച് കൊണ്ടിരിക്കുന്നതിനിടെ ശനിയാഴ്ച വൈകിട്ട് ആറോടെ കുട്ടി കുഴഞ്ഞു വീണ് ബോധരഹിതനാകുകയായിരുന്നു. തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button