BusinessKerala NewsLatest News
തെലങ്കാനയില്‍ തനിക്ക് കിട്ടിയത് രാജകീയ സ്വീകരണമെന്ന് കിറ്റെക്സ് എംഡി
കൊച്ചി: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചും, തെലങ്കാന അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളെ പ്രശംസിച്ചും കിറ്റെക്സ് എംഡി സാബു എം ജേക്കബ്. വ്യവസായത്തിന് തെലങ്കാനയിലെത്തിയ കിറ്റക്സിന് ആനുകൂല്യങ്ങളുടെ പെരുമഴയാണ് തെലങ്കാന സര്‍ക്കാര്‍ വാദ്ഗാനം ചെയ്തതെന്ന് സാബു എം ജേക്കബ് വ്യക്തമാക്കി. വ്യവസായത്തിന് ആവശ്യമായ ഭൂമി, വെള്ളം, വൈദ്യുതി എന്നിവ വളരെ കുറഞ്ഞ നിരക്കില്‍ നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി സാബു ജേക്കബ് അറിയിച്ചു.
നിക്ഷേപമല്ല തൊഴിലാണ് വേണ്ടതെന്നാണ് തെലങ്കാന സര്‍ക്കാരിന്റെ നിലപാട്. പരിശോധനയുടെ പേരില്‍ ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങളില്‍ കയറിയിറങ്ങില്ലെന്ന് വ്യവസായ മന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും വ്യവസായിയുടെ പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം നല്‍കുന്നയാളാണ് തെലങ്കാന വ്യവസായ മന്ത്രിയെന്നും അദ്ദേഹം വ്യക്തമാക്കി.