രാജവെമ്പാല പ്രതി; എഫ്.ഐ.ആര്‍ തയ്യാറാക്കി പോലീസ്
തിരുവനന്തപുരം: മൃഗശാലയിലെ ജീവനക്കാരനായ ഹര്‍ഷാദിന് രാജവെമ്പാലയുടെ കടിയേറ്റത്. ഭക്ഷണം കൊടുത്ത് കൂട് വൃത്തിയാക്കുന്നതിനിടയിലായിരുന്നു ഹര്‍ഷാദിന് രാജവെമ്പാലയുടെ കടിയേല്‍ക്കുകയായിരുന്നു. കാര്‍ത്തിക് എന്ന് പേരുള്ള രാജവെമ്പാലയുടെ കടിയേറ്റാണ് കാട്ടാക്കട സ്വദേശി ഹര്‍ഷാദ് മരിച്ചത്.അസ്വാഭാവിക മരണത്തിന് 124 ആം വകുപ്പ് പ്രകാരം കേസ് എടുത്താണ് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ എഫ്‌ഐആറി ല്‍ കാര്‍ത്തിക് എന്ന് പേരുള്ള രാജവെമ്പാല സ്ഥാനം പിടിച്ചിരിക്കുന്നത്.
രാജവെമ്പാലയുടെ കടിയേറ്റ് മരണപ്പെട്ടതിനെ തുടര്‍ന്ന് മൃഗശാല ഡയറക്ടറോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. മൃഗശാലയില്‍ എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് മൃഗശാല ഡയറക്ടര്‍ അബു എസ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു.ഈ റിപ്പോര്‍ട്ട് മന്ത്രി ചിഞ്ചു റാണി സര്‍ക്കാരിന് സമര്‍പ്പിക്കുകയും ഹര്‍ഷാദിന്റെ കുടുംബത്തിന് ആവശ്യമായ സംരക്ഷണം നല്‍കുമെന്നും വ്യക്തമാക്കിയിട്ടുമുണ്ട്. ഹര്‍ഷാദിന് ഇന്‍ഷൂറന്‍സ് ഉള്ളതിനാല്‍ തന്നെ ഹര്‍ഷാദിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ലഭിക്കും. സ്ഥിരം ജീവനക്കാരനായതിനാല്‍ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി സര്‍ക്കാര്‍ ജോലി നല്‍കാന്‍ നിശ്ചയിച്ചിട്ടുണ്ട്. ഒപ്പം വീട് നിര്‍മ്മിച്ച് നല്‍കാനുള്ള നിയമവശങ്ങളും സര്‍ക്കാര്‍ ആലോചനയിലുണ്ട്.
എന്നാല്‍ മൃഗശാല അധികൃതരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലും പോലീസ് അന്വേഷണം തുടരുകയാണ്. ഇതിന്റെ ഭാഗമായി രാജവെമ്പാലയുടെ കൂടിന് സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ഇതിനു ശേഷം മാത്രമാണ് ജീവനക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയത്. കോവിഡിന്് മുന്‍പായി രണ്ട് ജീവനക്കാര്‍ ചേര്‍ന്നാണ് ഒരു കൂട് നോക്കിയിരുന്നത്. എന്നാല്‍ കോവിഡ് കാലത്ത് ഇത് ഒരു ജീവനക്കാരന്റെ ചുമതല മാത്രമായി.
കൂടാതെ പാമ്പിന്റെ കടിയേല്‍ക്കാതിരിക്കാന്‍ കൈയ്യുറ അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കണമെന്ന നിര്‍ദ്ദേശം ജീവനക്കാര്‍ക്ക് നല്‍കിയിട്ടും ജീവനക്കാര്‍ നിര്‍ദേശം പാലിക്കാറില്ലെന്ന വിവരമാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത് അതിനാല്‍ തന്നെ അസ്വഭാവികതയുള്ള മരണത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.