DeathKerala NewsLatest NewsLocal NewsNews

ജീവനൊടുക്കാന്‍ ശ്രമിച്ച് നവ ദമ്പതികള്‍; ഒടുവില്‍ ഭര്‍ത്താവിന് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് പള്ളിമണ്ണില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച നവ ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു. 22 വയസുകാരനായ ശ്രീഹരിയാണ് മരണപ്പെട്ടത്. ഭാര്യ അശ്വതി ആശുപത്രിയില്‍ ചികിത്സയിലാണ്. അശ്വതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആത്മഹത്യാ ശ്രമം ഉണ്ടായത്.

ജൂണ്‍ പതിമൂന്നിനായിരുന്നു ഇവരുടെ വിവാഹം. പ്രണയ വിവാഹമായതിനാല്‍ വീട്ടുകാര്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് ശ്രീഹരിയുടെ രക്ഷിതാക്കള്‍ അഭിപ്രായം മാറ്റുകയായിരുന്നു. എന്നാല്‍ ഇതിനിടെ ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ശ്രീഹരി തൂങ്ങി മരിക്കാന്‍ ശ്രമിച്ചു. ഇതുകണ്ട അശ്വതിയും അമിതമായി മരുന്നു കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

കൊല്ലത്തെ അസീസിയാ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ശ്രീഹരി മരിച്ചത്. കൊല്ലം കണ്ണനല്ലൂര്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button