DeathLatest News
കൊവിഡ് ആശുപത്രിയില്‍ തീപിടിത്തം; 50 പേര്‍ പൊളളലേറ്റ് മരിച്ചു
ബാഗ്ദാദ്: ഇറാഖിലെ നാസിറിയ പട്ടണത്തില്‍ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം. അപകടത്തില്‍ 50 രോഗികള്‍ പൊളളലേറ്റ് മരിച്ചു. പതിനാറു പേരെ പരിക്കുകളോടെ രക്ഷിക്കാനായി. നിരവധി പേരെ കാണാതായിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ നിന്ന് പടര്‍ന്ന തീ കെട്ടിടം മുഴുവന്‍ പടരുകയായിരുന്നു. ഈ വര്‍ഷം ഇത്തരത്തില്‍ ഇറാഖില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ദുരന്തമാണിത്.
ഏപ്രിലില്‍ ബാഗ്ദാദിലെ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 82 പേര്‍ മരിക്കുകയും 110 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബാഗ്ദാദിലെ ഇബ്‌ന് അല്‍ ഖതീബ് ആശുപത്രിയിലായിരുന്നു അപകടം. ഓക്‌സിജന്‍ ടാങ്കിലുണ്ടായ പൊട്ടിത്തെറിയായിരുന്നു അന്നത്തെ അപകടത്തിന് കാരണം.