CrimeKerala NewsLatest News

ഫേസ്ബുക്ക് വഴി പരിചയം സൃഷ്ടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ചേര്‍ത്തല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി വിവിധ സ്ഥലങ്ങളിലെത്തിച്ചാണ് യുവാവ് പീഡിപ്പിച്ചത്. പാണാവള്ളി തൃച്ചാറ്റുകുളം നെന്‍മലോത്ത് സച്ചിന്‍ (23) ആണ് പിടിയിലായത്.

ഫേസ്ബുക്ക് വഴി പരിചയം സൃഷ്ടിച്ച് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കടത്തുകയും വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഇയാള്‍ വേറെയും പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടോ എന്നറിയാന്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് ചേര്‍ത്തല സി ഐ പി. ശ്രീകുമാര്‍ പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികളെ വശീകരിച്ച് തട്ടിക്കൊണ്ട് പോവുകയും പീഡിപ്പിക്കുകയും ചെയ്യുന്ന നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളത്. സോഷ്യല്‍ മീഡിയ വഴി പരിചയം സ്ഥാപിച്ച് പെണ്‍ കുട്ടികളെ ലൈഗീകമായി ഉപയോഗിക്കുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ തുടര്‍ കഥയാവുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button