Latest NewsUncategorized

സ്ത്രീകള്‍ക്ക് നേരെയുളള ആക്രമണങ്ങള്‍ക്കെതിരെ ഉപവാസ സമരവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: സ്ത്രീ സുരക്ഷിത കേരളത്തിനും സ്ത്രീകള്‍ക്ക് എതിരെയുള്ള ആക്രമങ്ങണള്‍ക്കെതിരെയും സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉപവാസ സമരവുമായി രംഗത്ത്. കേരളത്തിനു വേണ്ടി നാളെ രാവിലെ തിരുവനന്തപുരം ഗാന്ധി ഭവനിലാണ് ഉപവാസ സമരം നടത്തുന്നത്.

വൈകുന്നേരം 4.30 മുതല്‍ ആറ് മണി വരെയാണ് സമരം. സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി സംസ്ഥാന വ്യാപകമായി വരും ദിവസങ്ങളില്‍ ഗാന്ധിയന്‍ സംഘടനകള്‍ ജില്ലകള്‍ തോറും ജനജാഗ്രതാ പരിപാടികള്‍ നടത്തും. ഈ പരിപാടികളുടെ ഉദ്ഘാടനവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും.

കേരള ഗാന്ധി സ്മാരക നിധിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കൊല്ലത്ത് മരിച്ച വിസ്മയയുടെ വീട്ടില്‍ നേരത്തെ ഗവര്‍ണര്‍ സന്ദര്‍ശനം നടത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button