മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച പൊലീസുകാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണിയോ ?
തിരുവനന്തപുരം:സംസ്ഥാനത്തു പോലീസുകാര്‍ക്ക് കൂട്ട സ്ഥലംമാറ്റം.സാധാരണ മാര്‍ച്ച്,ഏപ്രില്‍ മാസങ്ങളിലാണു പൊലീസുകാരുടെ പൊതു സ്ഥലംമാറ്റം.കോവിഡ് ആയതിനാല്‍ ഈ വര്‍ഷം പൊലീസുകാര്‍ക്കു പൊതു സ്ഥലംമാറ്റം ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി ഏതാനും ആഴ്ച്ചകള്‍ക്കു മുന്‍പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ക്കുള്ളിലാണു അടിയന്തരമായി സ്ഥലംമാറ്റം നടപ്പാക്കാന്‍ പുതിയ പൊലീസ് മേധാവി അനില്‍കാന്തിന്റെ ഉത്തരവ് വന്നിരിക്കുന്നത്.ഇതിന് പുറമെ എല്ലാ ജില്ലാ പൊലീസ് മേധാവികളും അടിയന്തരമായി സ്ഥലംമാറ്റം നടപ്പാക്കാന്‍ അനില്‍കാന്ത് വയര്‍ലസ് സന്ദേശം നല്‍കിക്കഴിഞ്ഞു.
നിലവില്‍ സ്ഥലം മാറ്റം സേനയിലെ 30,000ത്തോളം ഉദ്യോഗസ്ഥരെ പ്രതികൂലമായി ബാധിക്കും.ഇതിന് പുറമെ മിക്ക സ്റ്റേഷനിലും ഒന്നിലധികം പൊലീസുകാര്‍ കോവിഡ് ബാധിതരുമാണ്. മേഖല ഐജിമാരുടെ ഉത്തരവ് പ്രകാരം സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ ,ഓരോ സ്റ്റേഷനിലും 3 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ സിവില്‍ പൊലീസ് ഓഫിസര്‍, എന്നിവര്‍ 14നകം അവരുടെ താല്‍പര്യം അറിയിക്കാണം .പ്രതികൂല സാഹചര്യമാണെങ്കില്‍ പോലും എല്ലാവരും മാറ്റം ആഗ്രഹിക്കുന്ന 3 സ്റ്റേഷനുകളിലേക്കു മുന്‍ഗണനാ ക്രമത്തില്‍ അപേക്ഷിച്ചിരിക്കുകയാണ് .ഇനി ഇവക്കെല്ലാം പുറമെ കൊല്ലം റൂറലില്‍ ഞായറാഴ്ച സ്ഥലംമാറ്റം നടപ്പാക്കി ഉത്തരവിറക്കിയിരിക്കുകയാണ് .പലര്‍ക്കും ചോദിച്ച 3 സ്ഥലങ്ങളില്‍ ഒന്നില്‍ പോലും മാറ്റം ലഭിച്ചില്ല.
അതേസമയം സീനിയോറിറ്റി മറികടന്നും ജൂനിയറായ പല പൊലീസുകാര്‍ക്കും ആവശ്യപ്പെട്ട സ്റ്റേഷനുകളില്‍ നിയമനം നല്‍കി. ഇവര്‍ക്ക് ജില്ലയ്ക്കു പുറത്തേക്കു മാറ്റമില്ല. നിലവില്‍ ഒരു ജില്ലയുടെ ഒരതിര്‍ത്തിയില്‍നിന്നു 30 കിലോമീറ്ററിലധികം ദൂരെയുള്ള മറ്റേ അതിര്‍ത്തിയിലേക്കു നിയമനം ലഭിക്കുന്നവര്‍ക്കു യാത്രാ സൗകര്യം പോലുമില്ലാത്ത സ്ഥിതിയാണ്. പൊതുഗതാഗത നിയന്ത്രണം സര്‍ക്കാര്‍ പൂര്‍ണമായി പിന്‍വലിച്ചിട്ടില്ല എന്നതാണ് പ്രധാന കാരണം .തിരഞ്ഞെടുപ്പിനു മുന്‍പേ സ്വന്തം ജില്ലകളില്‍നിന്നു മാറ്റി നിയമിച്ച എസ്‌ഐ, സിഐ, ഡിവൈഎസ്പി എന്നിവരെ പഴയ സ്ഥലത്തു മടക്കി നിയമിക്കുകയും .
. സ്ഥാനക്കയറ്റം ലഭിച്ച കുറച്ചു പേരെ മാത്രം മാറ്റി നിയമിക്കുകയും ചെയ്തു.ഭൂരപക്ഷം പേര്‍ക്കും നേരത്തെ ജോലി നോക്കിയ സ്റ്റേഷനുകളില്‍ തന്നെയാണു നിയമനം. എന്തായാലും പൊലീസുകാര്‍ക്കു പൊതു സ്ഥലംമാറ്റം ഉണ്ടാകില്ലെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച പൊലീസുകാര്‍ വെട്ടിലായി എന്ന് തന്നെ പറയണം .ഇനി എടുത്ത് പറയേണ്ട മറ്റൊരു കാര്യം മിക്ക സ്റ്റേഷനിലും ഒന്നിലധികം പൊലീസുകാര്‍ കോവിഡ് ബാധിതരാണ് എന്നതാണ് . ഈ ഒരു സാഹചര്യത്തില്‍ നിലവിലെ ഈ ഉത്തരവ് പൊലീസുക്കാരെ പ്രതികൂലമായി ബധിക്കുക തന്നെ ചെയ്യും എന്നതില്‍ സംശയമില്ല.