സംസ്ഥാനത്ത് ഇന്ന് 14,539 പേര്‍ക്ക് കോവിഡ്,124 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി 10.46%
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14,539 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 977,മലപ്പുറം 2115, എറണാകുളം 1624,കൊല്ലം 1404,തൃശൂര്‍ 1364,കോഴിക്കോട് 1359,പാലക്കാട് 1191,,കണ്ണൂര്‍ 926,ആലപ്പുഴ 871,കോട്ടയം 826,കാസര്‍കോട് 657,പത്തനംതിട്ട 550,വയനാട് 436,ഇടുക്കി 239 എന്നിങ്ങനെയാണ് ഇന്നത്തെ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,049 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 ആണ്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണമാണ് കോവിഡ് മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,810 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,331 പേര്‍ രോഗമുക്തി നേടി.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 13,582 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 828 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2070, എറണാകുളം 1591, കൊല്ലം 1394, തൃശൂര്‍ 1355, കോഴിക്കോട് 1329, പാലക്കാട് 679, തിരുവനന്തപുരം 898, കണ്ണൂര്‍ 818, ആലപ്പുഴ 850, കോട്ടയം 774, കാസര്‍കോട് 641, പത്തനംതിട്ട 533, വയനാട് 423, ഇടുക്കി 227 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 14, കാസര്‍കോട് 10, പത്തനംതിട്ട 8, വയനാട് 7, ഇടുക്കി 5, എറണാകുളം 4, തിരുവനന്തപുരം, കൊല്ലം 3 വീതം, കോട്ടയം, തൃശൂര്‍ 2 വീതം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ 1,15,174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,57,201 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,82,260 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,57,751 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനിലും 24,509 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1785 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.