CovidLatest News

11 പേര്‍ക്ക് രാജസ്ഥാനില്‍ കോവിഡ് കാപ്പ വകഭേദം സ്ഥിരീകരിച്ചു

ജയ്പുര്‍: രാജസ്ഥാനിലും കോവിഡ് വൈറസിന്റെ കാപ്പ വകഭേദം സ്ഥിരീകരിച്ചു. 11 പേര്‍ക്കാണ് വൈറസ് വകഭേദം സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശിലാണ് ഇതിന് മുന്‍പ് കാപ്പ വകഭേദം സ്ഥിരീകിച്ചിട്ടുള്ളത്. രണ്ട് കേസുകളാണ് ഉത്തര്‍പ്രദേശില്‍ സ്ഥിരീകരിച്ചത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇന്ത്യയില്‍ ആദ്യമായി കാപ്പ വകഭേദം സ്ഥിരീകരിക്കുന്നത്. കിങ് ജോര്‍ജ്ജ് മെഡിക്കല്‍ കോളേജിലെ സാംപിള്‍ പരിശോധനയില്‍ 107 ഡെല്‍റ്റ വകഭേദവും രണ്ട് കാപ്പ വകഭേദവും സ്ഥിരീകരിക്കുകയായിരുന്നു.

B.1.1.167.1 എന്നറിയപ്പെടുന്ന കാപ്പ ഇരട്ട ജനതിക വ്യതിയാനം സംഭവിച്ച കോവിഡിന്റെ വകഭേദമാണ്. ഇതിലുള്ള E484Q മ്യൂട്ടേഷന്‍ ബ്രസീലിലും ദക്ഷിണ ആഫ്രിക്കയിലും പടര്‍ന്ന് പിടിക്കുന്ന E484K മ്യൂട്ടേഷനുമായി സാമ്യമുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്്. ഈ വകഭേദം വിദൂര വംശപരമ്പരയുള്ളതും രണ്ട് വൈറല്‍ തരംഗങ്ങള്‍ അടങ്ങിയതുമാണെന്നാണ് കണ്ടെത്തല്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button