CrimeDeathKerala NewsLatest News

പ്രബീഷും രജനിയും ചേര്‍ന്ന് അനിതയുടെ കഴുത്തുഞെരിച്ചു, ആറ്റില്‍ തള്ളി, കൂടുതല്‍ വെളിപ്പെടുത്തലുകള്‍…

കുട്ടനാട്: കാമുകിയെ മറ്റൊരു കാമുകിയുടെ സഹായത്തോടെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. കാമുകിയെ യുവാവും മറ്റൊരു കാമുകിയും ചേര്‍ന്ന് കഴുത്തുഞെരിച്ച് ആറ്റില്‍ത്തള്ളിട്ടാണ് കൊലപ്പെടുത്തിയത്. ആറുമാസം ഗര്‍ഭിണിയായ കാമുകിയെയാണ് മുവാവും മറ്റൊരു കാമുകിയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. പുന്നപ്ര തെക്ക് തോട്ടുങ്കല്‍ വീട്ടില്‍ അനീഷിന്റെ ഭാര്യ അനിതയാണ് (32) കൊല്ലപ്പെട്ടത്. നിലമ്പൂര്‍ മുതുകാട് പൂക്കോടന്‍ വീട്ടില്‍ പ്രബീഷും (36) കാമുകി കൈനകരി തോട്ടുവാത്തല പതിശ്ശേരി വീട്ടില്‍ രജനിയും (38) ചേര്‍ന്നാണു കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

വെള്ളം ഉള്ളില്‍ച്ചെന്നു മരിച്ച യുവതിയുടെ മൃതദേഹം കഴിഞ്ഞ ദിവസം പള്ളാത്തുരുത്തി ആറ്റില്‍ അജ്ഞാത മൃതദേഹമെന്ന നിലയില്‍ കണ്ടെത്തിയത്.
വഴിവിട്ടബന്ധം, ഒടുവില്‍ കൊലപാതകത്തിലാണ് കലാശിച്ചത്. കായംകുളത്തെ ഫാമില്‍ ജോലി ചെയ്യുമ്പോഴാണ് അനിതയും പ്രബീഷും പരിചയപ്പെടുന്നത്. പ്രണയമായപ്പോള്‍ ഭര്‍ത്താവും രണ്ടു മക്കളുമടങ്ങിയ കുടുംബത്തെ ഉപേക്ഷിച്ച് അനിത പ്രബീഷിനൊപ്പം നാടുവിട്ടു. രണ്ടു വര്‍ഷത്തോളം കോഴിക്കോട്ടും തൃശ്ശൂരും പാലക്കാട്ടും താമസിച്ചു. അതിനിടെ അനിത ഗര്‍ഭിണിയായി.

അതേസമയം തന്നെ, പ്രബീഷ് കൈനകരിക്കാരിയായ രജനിയുമായും ബന്ധം പുലര്‍ത്തി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ രജനി കുടുംബം ഉപേക്ഷിച്ചാണ് പ്രബീഷുമായി അടുത്തത്. ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് അനിത പ്രബീഷിനോട് ആവശ്യപ്പെട്ടു. ഇതോടെ രജനിയും പ്രബീഷും ചേര്‍ന്ന് അനിതയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമം നടത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ആലത്തൂരിലുള്ള കാര്‍ഷിക ഫാമിലാണ് അനിത അവസാനമായി ജോലി ചെയ്തിരുന്നത്. വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ച് അനിതയെ വെള്ളിയാഴ്ച രജനിയുടെ കൈനകരിയിലെ വീട്ടിലേക്കു വിളിച്ചുവരുത്തി. മൂവരും ചേര്‍ന്ന് ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു. ഇതിനിടെ പ്രബീഷും രജനിയും ചേര്‍ന്ന് അനിതയുടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു. അബോധാവസ്ഥയിലായതോടെ മരിച്ചെന്നു കരുതി ആറ്റില്‍ത്തള്ളാന്‍ തീരുമാനിച്ചു. അനിതയെ കയറ്റിയപ്പോള്‍ വള്ളം മറിഞ്ഞു. അനിതയെ ഉപേക്ഷിച്ച് ഇരുവരും മടങ്ങി. ബോധരഹിതയായ അനിത വെള്ളം ഉള്ളില്‍ച്ചെന്നാണു മരിച്ചത്. ശനിയാഴ്ച രാത്രി ഏഴുമണിയോടെ പള്ളാത്തുരുത്തി അരയന്‍തോട് പാലത്തിനു സമീപം ആറ്റില്‍ മൃതദേഹം പൊങ്ങി. ഇതേ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിലെ സൂചനകളില്‍ നിന്ന് സംഭവം കൊലപാതകമാണെന്ന രീതിയില്‍ നെടുമുടി പോലീസ് നടത്തിയ അന്വേഷണത്തില്‍ അനിതയുടെ ഫോണ്‍ രേഖകള്‍ വഴി പോലീസ് പ്രബീഷിലേക്കെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button