Kerala NewsLatest News

സൗമ്യയെ ഗോവിന്ദച്ചാമി കൊന്നത് 9 മണി കഴിഞ്ഞു പുറത്തിറങ്ങിയതിനാല്‍ എന്ന് മതപ്രഭാഷകന്‍, പ്രതിഷേധം ശക്തം

തിരുവനന്തപുരം: കടുത്ത സ്ത്രീ വിരുദ്ധ പ്രഭാഷണവുമായി മതപുരോഹിതന്റെ വീഡിയോ വൈറല്‍. ഇയാള്‍ക്കെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. രാത്രി ഒന്‍പത് കഴിഞ്ഞ് വീടിന് വെളിയില്‍ ഇറങ്ങുന്ന യുവതികളെല്ലാം വേശ്യകളാണെന്നാണ് ഇസ്ലാമിക മത പ്രഭാഷകനായ സ്വാലിഹ് ബത്തേരി പറയുന്നത്. കാഴ്ചയില്‍ കുട്ടിയായി തോന്നുന്ന ഇയാള്‍ യഥാര്‍ത്ഥത്തില്‍ 27 വയസുള്ള ഒരു യുവാവ് ആണെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തെ ഞെട്ടിച്ച സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയെ ന്യായീകരിച്ചതും ഇയാള്‍ക്കെതിരെ പ്രതിഷേധം ശക്തമാകാന്‍ കാരണമായി. സൗമ്യവധക്കേസിലെ വാദം കേള്‍ക്കുന്നതിനിടെ കോടതിമുറിയില്‍ നടന്ന സംഭവങ്ങളെന്ന് പറഞ്ഞ് കേരളത്തിലെ സ്ത്രീകളെയെല്ലാം അടച്ച്‌ആക്ഷേപിക്കുന്ന രീതിയിലാണ് ഇയാളുടെ പ്രസംഗം. ‘സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയോട് ഈ കൃത്യം ചെയ്യാനുണ്ടായ കാരണം എന്തെന്ന് ജഡ്ജ് ചോദിച്ചു,’

‘ഇതിന് മറുപടിയായി രാത്രി ഒന്‍പത് കഴിഞ്ഞ് വീടിന് വെളിയില്‍ ഇറങ്ങുന്നതെല്ലാം വേശ്യാ സ്ത്രീകളാണെന്നും അവര്‍ മറ്റുള്ളവരെ ആനന്ദിപ്പിക്കാന്‍, സുഖിപ്പിക്കാന്‍ ഇറങ്ങുന്നവരാണ്. അതുകൊണ്ടാണ് താന്‍ അവരെ സമീപിച്ചത്. എന്നാല്‍, അവര്‍ എന്നെ ധിക്കരിക്കുകയാണ് ഉണ്ടായത്. അതിനാലാണ് കൊലനടത്തിയതെന്നു ഗോവിന്ദച്ചാമി കോടതിയില്‍ പറഞ്ഞു’ എന്നാണ് ഇയാള്‍ പ്രസംഗത്തില്‍ പറഞ്ഞത്. വയനാട് സ്വദേശിയായ ഇയാള്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button