കാറിന്റെ ബോണറ്റില്‍ ഇരുന്ന് വിവാഹ വേദിയിലേക്ക് യാത്ര; വധുവിനെതിരെ കേസെടുത്ത് പോലീസ്
പണ്ട് ചടങ്ങുകളില്‍ മാത്രം ഒതുക്കിയിരുന്ന വിവാഹാഘോഷങ്ങള്‍ അതില്‍ നിന്ന് ഇന്ന് വ്യത്യസ്തമാക്കുകയാണ്. വിവാഹ ആഘോഷങ്ങള്‍ വൈറലാകുന്ന കാലമാണിത്. വിവാഹ ദിനം വൈറലാക്കാനും ശ്രദ്ധേ ആകര്‍ഷിക്കപ്പെടാനും എന്തും ചെയ്യാന്‍ പല യുവാക്കളും തയ്യാറാണ്. അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വിവാഹ വേദിയിലേക്ക് കാറിന്റെ ബോണറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്ന യുവതി. എസ് യു വിയുടെ ബോണറ്റില്‍ കയറി യുവതി യാത്രചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ യുവതിക്കെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്. മോട്ടോര്‍ വാഹന നിയമം ലംഘിച്ചതിന്റെ പേരിലാണ് ഇരുപത്തിമൂന്നുകാരിയായ യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പൂനെ- സസ്വാദ് റോഡില്‍ വെച്ച് എടുത്ത വീഡിയോ യുവതി തന്നെയാണ് സാമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്്. യുവതി മാസ്ക് ധരിച്ചിട്ടില്ലായിരുന്നു. ഇതേ തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ മറ്റൊരു കേസും കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഓടിക്കൊണ്ടിരിക്കുന്ന എസ് യു വിയുടെ ബോണറ്റിലാണ് യുവതി കയറി ഇരിക്കുന്നത്. ഇത് വീഡിയോ എടുക്കുന്ന ക്യാമറാമാന് കാറിന് മുന്നില്‍ നില്ക്കുന്നതും കാണാം. വീഡിയോഗ്രാഫര്‍, കാറിന്റെ ഡ്രൈവര്‍ എന്നിവര്‍ക്കെതിരേയും മോട്ടോര്‍ വാഹന നിയമ പ്രകാരം് കേസെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മാത്രമല്ല, ഇവര്‍ ആരും തന്നെ മാസ്കും ധരിച്ചിരുന്നില്ല ഇതിനെതിരെയും കേസെടുത്തിട്ടുണ്ട്.
അതേസമയം വിവാഹ ദിവസം പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ ഛണ്ഡീഗഡ് സ്വദേശിനിയായ യുവതിക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ആയിരം രൂപ പിഴയാണ് യുവതിക്ക് പൊലീസ് ഈടാക്കിയിരുന്നത്. എന്നാല്‍ വിലകൂടിയ മേക്കപ്പ് ആണ് താന്‍ ധരിച്ചിരിക്കുന്നതെന്നായിരുന്നു യുവതി വിശദീകരണം നല്‍കിയത്.