ബിനീഷ് കോടിയേരിയുടെ ജാമ്യഹര്‍ജി കര്‍ണാടക ഹൈക്കോടതി പരിഗണിക്കും.
തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യഹര്‍ജി കര്‍ണാടക ഹൈക്കോടതി മറ്റന്നാള്‍ പരിഗണിക്കും. ബിനീഷിന്റെ അഭിഭാഷകന് കേസില്‍ വാദം അവസാനിച്ചു.
മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ബിനീഷ് കോടിയേരിയെ പ്രതിചേര്‍ക്കാത്തതിനാല്‍ ഇ.ഡി ബിനീഷിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്ലെന്നായിരുന്നു ബിനീഷിന്റെ അഭിഭാഷകന് കോടതിയില്‍ ഉന്നയിച്ച വാദം.
ഇ.ടിക്ക് ഇതുവരെ ബിനീഷിന്റെ മേല്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെളിയിക്കാന്‍ സാധിച്ചിട്ടിലെന്നും അഭിഭാഷകന് പറഞ്ഞു.കേരളത്തിലും ദുബൈയിലുമായി ബിനീഷിനെതിരെ നിരവധി കേസുകളുണ്ടെന്ന് വരെ നേരത്തെ കോടതിയെ അറിയിച്ച അന്വേഷണസംഘം ഇതേക്കുറിച്ചുള്ള രേഖകള്‍ ഹാജരാക്കിയിട്ടില്ലെന്നും ബിനീഷിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
വെള്ളിയാഴ്ചയാണ് കേസില്‍
ഇ.ഡിയുടെ മറുപടി വാദം ഉണ്ടാവുക. കേസില്‍ ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത് ഒന്‍പത് മാസം മുന്‍പാണ്. പതിമൂന്നാം തവണയാണ് കര്‍ണാടക ഹൈക്കോടതിയില്‍ ബിനീഷിനെ കേസ് വാദത്തിനെത്തുന്നത്.