CovidKerala NewsLatest NewsLaw,News

കട തുറക്കല്‍ സമരം പിന്‍വലിച്ചു;വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി ചര്‍ച്ച.

കോഴിക്കോട്: കട തുറക്കല്‍ സമരം പിന്‍വലിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി. ലോക്ക്ഡൗണ്‍ മാനദഢങ്ങള്‍ ലംഘിച്ച് നാളെ കടകള്‍ തുറക്കാനായിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതി നിശ്ചയിച്ചിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും അതിനാല്‍ കട തുറക്കല്‍ സമരം നടത്തുന്നില്ലെന്നുമാണ് വ്യാപാരികള്‍ പറയുന്നത്.

കടകള്‍ തുറക്കണമെന്നാവള്യവുമായി സര്‍ക്കാരുമായി വ്യാപാരികള്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം നടത്താന്‍ തൂരുമാനിച്ചത്.

എന്നാല്‍ സര്‍ക്കാര്‍ തീരുമാനം മാത്രമേ പാലിക്കാന്‍ കഴിയുകയുള്ളൂവെന്നും സമരത്തില്‍ നിന്ന് പിന്മാറണമെന്നും കോഴിക്കോട് ജില്ലാ കളക്ടറും മുന്നറിയിപ്പ് നല്‍കകുകയായിരുന്നു. നിയമം ല്ഘിച്ച് സമരം നടത്തുകയാണെങ്കില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞിരുന്നു. ഇതോടെ വ്യാപാരികള്‍ അനുനയിക്കുകയായിരുന്നു,

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button