ലൂസി കളപ്പുരയ്ക്കലിനു സംരക്ഷണം നല്‍കും ;അകത്തല്ല , പുറത്ത്
വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനു മഠത്തിനു പുറത്തു സുരക്ഷ നല്‍കാമെന്ന് ഹൈക്കോടതി. കാരയ്ക്കാമല മഠത്തിനുള്ളില്‍ സുരക്ഷിതമായി ജീവിക്കാന്‍ സാഹചര്യമൊരുക്കണം എന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി നിലപാട് അറിയിച്ചത്. മഠത്തില്‍ താമസിച്ചാല്‍ പൊലീസ് സുരക്ഷ നല്‍കാനാവില്ലെന്നും പുറത്തെവിടെയെങ്കിലും താമസിക്കുകയാണെങ്കില്‍ സംരക്ഷണം നല്‍കാമെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്.ഇതുകുടാതെ കോടതി വ്യക്തമാക്കുന്ന കാര്യങ്ങള്‍ ഇങ്ങനെ മഠത്തില്‍ സുരക്ഷാ പ്രശ്നമുണ്ടെന്ന സാഹചര്യം നിലനില്‍ക്കെ അവിടെനിന്നു മാറി താമസിക്കുന്നതാണ് നല്ലത്.
സിവില്‍ കേസ് പുറത്തു താമസിച്ചു നടത്താമെന്നും വിധി വരുന്നതു വരെ പൊലീസ് സുരക്ഷ ഒരുക്കാമെന്നുമാണ് .
അതേസമയം തന്നെ തെരുവിലേക്കു വലിച്ചെറിയരുതെന്നും കടുത്ത പ്രതിസന്ധിയിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്നുമാണ് സ്വയം കേസ് വാദിക്കുമ്പോള്‍ ലൂസി കളപ്പുര കോടതിയോട് അഭ്യര്‍ഥിച്ചത്. അതിനൊപ്പം മഠത്തിനകത്ത് പൊലീസ് സുരക്ഷ നല്കുന്നതില് ഇടപെടാനാവില്ലെന്നു കോടതി അറിയിച്ചപ്പോള്‍ താന്‍ എവിടേക്കു പോകും എന്ന ചോദ്യം ഉയര്‍ത്തി. എന്നാല്‍ കാല്‍നൂറ്റാണ്ടിലേറെയായി സന്ന്യാസിനിയായി തുടരുന്ന തന്നെ സേവനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും,സിവില്‍ കേസ് പൂര്‍ത്തിയാകും വരെ എങ്കിലും മഠത്തില്‍ തുടരാന്‍ അനുവദിക്കണം എന്നും ലൂസി പറയുയുണ്ടായി.
എന്നാല്‍ കോടതിയുടെ മറുപടി പൊലീസ് സുരക്ഷ മാത്രമാണ് മുന്നിലുള്ള വിഷയമെന്നായിരുന്നു . അതേസമയം, മഠത്തില്‍ തുടരാന്‍ തന്നെ അനുവദിക്കണമെന്നും പൊലീസ് സുരക്ഷ ആവശ്യമില്ലെന്നും അവര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.നിലവില്‍ വിചാരണ പൂര്‍ത്തിയാക്കി കേസ് വിധി പറയാന്‍ മാറ്റിവച്ചു.നിസഹായരായി സ്ത്രീകള്‍ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന അവസ്ഥയാണുള്ളത്. എന്റെ കേസടക്കം അതിന് ഉദാഹരണമാണ്. കന്യാസ്ത്രീ എന്ന സംരക്ഷണത്തില്‍ നിന്നാണ് സഭാ നേതൃത്വം എന്നെ പുറത്തേക്ക് തള്ളുന്നത്. ഈ വ്യവസ്ഥിതിക്കെതിരെ അതിന്റെ ഇര തന്നെ വാദിക്കുകയും കോടതിയില്‍ തന്റെ നിലപാട് പറയുകയും ചെയ്യുകയാണ്.
എന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ അഭിഭാഷകര്‍ തയ്യാറാവാത്ത ഒരു സാഹചര്യം തന്നെയുണ്ടായി എന്ന് അവര്‍ പറയുകയുണ്ടായി. സിസ്റ്റര്‍ ലൂസിയോട് മഠം വിടാന്‍ നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട് മാനന്തവാടി മുന്‍സിഫ് കോടതിയില്‍ എഫ്സിസി നല്കിയ ഹര്‍ജി ചോദ്യം ചെയ്താണ് സിസ്റ്റര്‍ ലൂസി ഹൈക്കോടതിയെ സമീപിച്ചത്. മഠത്തില്‍ തനിക്കു സുരക്ഷ ഒരുക്കണമെന്നും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറില്‍നിന്ന് ഉള്‍പ്പടെ ഭീഷണിയുണ്ടെന്നുമായിരുന്നു സിസ്റ്റര്‍ ലൂസി കോടതിയില്‍ അറിയിച്ചത്. നേരത്തെ ഇവരുടെ സ്വത്തിനും ജീവനും സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചിരുന്നു.