Kerala NewsLatest NewsPolitics

വ്യാപാരികളോടും സിനിമക്കാരോടും സര്‍ക്കാറിന്​ വിരോധമില്ല -സജി ചെറിയാന്‍

തിരുവനന്തപുരം: വ്യാപാരികളോടും സിനിമക്കാരോടും സര്‍ക്കാറിന്​ വിരോധമില്ലെന്ന്​ സാംസ്​കാരിക വകുപ്പ്​ മന്ത്രി സജി ചെറിയാന്‍. പ്രശ്​നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കും. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനാണ്​ സര്‍ക്കാര്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്​.

തെലങ്കാന നല്ല സ്ഥലമാണെങ്കില്‍ സിനിമകള്‍ അവിടെ ചിത്രീകരിക്ക​ട്ടെയെന്നും സജി ചെറിയാന്‍ പറഞ്ഞു. നേരത്തെ ആറോളം മലയാള സിനിമകളുടെ ചിത്രീകരണം കേരളത്തില്‍ നിന്ന്​ മാറ്റിയിരുന്നു. സംസ്ഥാനത്തെ കോവിഡ്​ നിന്ത്രണങ്ങളില്‍ സിനിമ ചിത്രീകരണത്തിന്​ ഇളവ്​ അനുവദിക്കാത്തതിനെ തുടര്‍ന്നാണ്​ ഷൂട്ടിങ്​ മാറ്റിയത്​.

മോഹന്‍ലാല്‍ നായകനാവുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണവും ഇത്തരത്തില്‍​ തെലങ്കാനയിലേക്ക്​ മാറ്റിയിരുന്നു. ലോക്​ഡൗണിന്​ ശേഷം സിരീയല്‍ ചിത്രീകരണത്തിന്​ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും സിനിമ ഷൂട്ടിങ്​ അനുവദിച്ചിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button