Kerala NewsLatest NewsUncategorized

എസ്.എസ്.എല്‍.സി റെക്കോഡ് വിജയം; ഹയര്‍ സെക്കണ്ടറി പ്രവേശനം കടുപ്പമേറും…

എസ്.എസ്.എല്‍.സിയില്‍ റെക്കോഡ് വിജയശതമാനം ഉയര്‍ന്നതോടെ ഹയര്‍ സെക്കണ്ടറി പ്രവേശനവും ഇനി കടുപ്പമേറും. ഒരു ലക്ഷത്തിലധികം പേരാണ് കേരള സിലബസില്‍ മാത്രം എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്.

ഇത്തവണ 1, 21,318 പേര്‍ക്കാണ് പത്ത് എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 41,906 പേര്‍ക്കായിരുന്നു മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. 79,412 പേരുടെ വര്‍ധനവാണുണ്ടായത്. ഇനി സി.ബി.എസ്.ഇ വിജയിച്ച് വരുന്നവരും കൂടി ചേരുമ്പോള്‍ എണ്ണം വര്‍ധിക്കും. അതേസമയം സി.ബി.എസ്.ഇ വിജയശതമാനം കൂടി വര്‍ധിച്ചാല്‍ സീറ്റൊരുക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പ് വലിയ പ്രതിസന്ധി നേരിടേണ്ടി വരും.

ശാസ്ത്ര വിഷയങ്ങള്‍ക്കും ഇഷ്ടപ്പെട്ട സ്‌കൂളുകള്‍ക്കുമാകും ഇവരില്‍ ഭൂരിപക്ഷം പേരും പ്രവേശനത്തിന് മുന്‍ഗണന നല്‍കുക. മറ്റ് വിഷങ്ങള്‍ക്കും കാര്യമായ ആവശ്യക്കാരുണ്ടാവും.

മലബാറില്‍ ഇത്തവണ സീറ്റുകള്‍ ഗണ്യമായി വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടി വേഗത്തിലാക്കേണ്ടി വരും. എല്ലാ കുട്ടികള്‍ക്കും പഠിക്കാന്‍ അവസരമുണ്ടാകുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button