കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്ജുന് ആയങ്കിയുടെ ഭാര്യ അമലയ്ക്കും പങ്കുണ്ടെന്ന് കസ്റ്റംസ്
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്ജുന് ആയങ്കിയുടെ ഭാര്യ അമലയ്ക്കും പങ്കുണ്ടായിരുന്നുവെന്ന് കസ്റ്റംസ്. അമലയുടെ ഡയറിയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. അമലയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നാണ് കസ്റ്റംസ് വാദം. അതേസമയം കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകാന്‍ കസ്റ്റംസ് അമലയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. തനിക്ക് കള്ളക്കടത്തിനെ കുറിച്ച് അറിവില്ലെന്നായിരുന്നു അമലയുടെ ആദ്യമൊഴി.
അതിനിടെ, ഇന്ന് കോടതി അര്ജുന് ആയങ്കിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി വീണ്ടും പരിഗണിക്കും. കൊച്ചിയിലെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. തനിക്ക് സ്വര്‍ണക്കടത്തിനെ കുറിച്ച് അറിവില്ലെന്നും കസ്റ്റംസ് തന്നെ വേട്ടയാടുകയാണെന്നുമാണ് ഹര്‍ജിയിലെ ആരോപണം. നേരത്തെ കസ്റ്റഡിയില്‍ കസ്റ്റംസ് തന്നെ മര്‍ദ്ദിച്ചെന്ന് അര്ജുന് കോടതിയെ ബോധിപ്പിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി അര്‍ജുനെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടിരുന്നില്ല.