Kerala NewsLatest News

പെരുന്നാള്‍ വരെ എല്ലാ ദിവസവും കടകള്‍ തുറന്നേക്കും; ഇളവുകള്‍ ആലോചിക്കാന്‍ അവലോകനയോഗം നാളെ

തിരുവനന്തപുരം:സംസ്ഥാനത്ത് പെരുന്നാള്‍ വരെ എല്ലാ ദിവസവും കടകള്‍ തുറക്കുന്നതില്‍ തീരുമാനമെടുക്കാന്‍ സാദ്ധ്യതയുണ്ടെന്ന് സൂചന. വ്യാപാരികളും മതസംഘടനകളും സമ്മര്‍ദ്ദം ശക്തമാക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അയഞ്ഞ സമീപനത്തിലേക്ക് നീങ്ങുന്നുവെന്നാണ് വിവരം. ഇതോടെ ശനിയാഴ്‌ച ചേരാനിരുന്ന ലോക്ക്ഡൗണ്‍ അവലോകനയോഗം നാളെ ചേരാനുളള സാദ്ധ്യത കൂടി.

നാളെ രാവിലെയാണ് വ്യാപാരികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നത്. കടകള്‍ നിര്‍ബന്ധപൂര്‍വ്വം തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോയ വ്യാപാരികള്‍ നാളെ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുണ്ട്. ജൂലായ് 21ന് പെരുന്നാള്‍ വരെ എല്ലാ കടകളും എല്ലാ ദിവസവും തുറക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ആരാധനാലയങ്ങളില്‍ കൂടുതല്‍ പേരെ നമസ്ക്കാരത്തിന് അനുവദിക്കണമെന്ന് മുസ്ലീം മത മേലദ്ധ്യക്ഷന്മാരും സംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ടി പി ആര്‍ ഇപ്പോഴും പത്തിന് മുകളില്‍ തന്നെ തുടരുന്നതാണ് ഇളവുകള്‍ നല്‍കുന്നതില്‍ നിന്നും സര്‍ക്കാരിനെ പിന്നോട്ട് വലിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ നല്‍കുന്ന കാര്യം ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്‌തില്ല. ഇളവുകള്‍ ആലോചിക്കാന്‍ നാളെ അവലോകനയോഗം ചേരുന്നതിനാലാണ് ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കാത്തതെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button