DeathKerala NewsLatest NewsNews

കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടം;കൊല്ലത്ത് നാലു പേര്‍ മരിച്ചു.

കൊല്ലം: കുണ്ടറയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടം. കിണര്‍ ശുചീകരിക്കാനിറങ്ങിയ നാല് പേര്‍ അപകടത്തില്‍ മരിച്ചു.കിണറ്റില്‍ കുടുങ്ങിയ നാല് പേരേയും അഗ്‌നിരക്ഷാസേന പുറത്ത് എത്തിച്ചു. ഗുരുതരാവസ്ഥയില്‍ ഇവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാല് പേരുടേയും ജീവന്‍ രക്ഷിക്കാനായില്ല.

80 അടിയോളം ആഴമുള്ള കിണറ്റില്‍ ആദ്യം ഒരു തൊഴിലാളിയാണ് ശുചീകരണത്തിനായി ഇറങ്ങിയത്. ഇയാള്‍ക്ക് ശ്വാസതടസ്സമുണ്ടായതോടെ രണ്ട് പേര്‍ രക്ഷിക്കാന്‍ ഇറങ്ങി. ഇവരില്‍ നിന്നും പ്രതികരണമൊന്നുമില്ലാതെ വന്നതോടെ നാട്ടുകാര്‍ അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.

അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും ഏറെ നേരത്തെ ശ്രമഫലത്തിനൊടുവില്‍ നാലുപേരെയും പുറത്തെടുക്കുകയായിരുന്നു. കിണറ്റില്‍ നിന്നും പുറത്തെടുക്കുമ്പോള്‍ മൂന്ന് പേര്‍ക്ക് ജീവനുണ്ടായിരുന്നു. അഗ്‌നിരക്ഷാസേന പ്രവര്‍ത്തകര്‍ ഇവര്‍ക്ക് സിപിആര്‍ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരുടെയും ജീവന്‍ രക്ഷിക്കാനായില്ല.

കൊറ്റങ്കര പോളശേരി സ്വദേശികളായ സോമരാജന്‍, രാജന്‍, കൊറ്റങ്കര ചിറയടി സ്വദേശികളായ മനോജ്, വാവ (ശിവ പ്രസാദ്) എന്നിവരാണ്‌ മരണപ്പെട്ടത്.രക്ഷാപ്രവര്‍ത്തനത്തിടെ കൊല്ലം ഫയര്‍ സ്റ്റേഷനിലെ വാത്മീകി നാഥ് എന്ന ഉദ്യോഗസ്ഥനും കുഴഞ്ഞു വീണു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button