ഉത്തര കടലാസുകള്‍ കാണാനില്ല; വിദ്യാര്‍ഥികളോട് വീണ്ടും പരീക്ഷ എഴുതാന്‍- എംജി സര്‍വകലാശാല
കോട്ടയം: അധ്യാപകനെ ഏല്‍പിച്ച ഉത്തര കടലാസുകള്‍ കാണാനില്ല. എം ജി സര്‍വകലാശാലയിലെ അഞ്ചാം സെമസ്റ്റര്‍ ബികോം വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ കാണാതായത്. വിദ്യാര്‍ഥികളോട് വീണ്ടും പരീക്ഷ എഴുതാനാവശ്യപ്പെട്ട് എംജി സര്‍വകലാശാല. മൂല്യ നിര്‍ണയത്തിനായി അധ്യാപകനെ ഏല്‍പിച്ച 20 വിദ്യാര്‍ഥികളുടെ ഉത്തര കടലാസാണ് കാണാതായത്. തൊടുപുഴ ന്യൂമാന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് എംജി സര്‍വകലാശാലായില്‍ നിന്ന് ഈ ദുരനുഭവമുണ്ടായത്.
ബികോം കപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അഞ്ചാം സെമസ്റ്റര്‍ ഫലം വന്നപ്പോള്‍ 20 പേരുടെ കോസ്റ്റ് അക്കൗണ്ടിംഗ് പരീക്ഷഫലം മാത്രം പ്രസിദ്ധീകരിച്ചില്ല. സര്‍വകലാശാലയില്‍ അന്വേഷിച്ചപ്പോഴാണ് 20 പേരുടെയും ഉത്തരക്കടലാസ് കാണാനില്ലെന്ന മറുപടി എത്തിയത്.
ഇതേ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കോളേജ് വഴി ബന്ധപ്പെട്ടപ്പോഴാണ് മൂല്യനിര്‍ണയത്തിനായി അധ്യാപകനെ ഏല്‍പ്പിച്ച ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടതെന്ന് വ്യക്തമായത്. വീണ്ടും പരീക്ഷ എഴുതിയാല്‍ മാത്രമേ ഫലം പ്രസിദ്ധീകരിക്കു എന്നാണ് സര്‍വകലാശാല അറിയിച്ചത്. അതേസമയം വീണ്ടും പരീക്ഷ എഴുതാനുള്ള രജിസ്‌ട്രേഷന്‍ കാലാവധി അവസാനിച്ചിരിക്കുകയാണ്.
സര്‍വകശാലായുമായി ബന്ധപ്പെട്ട് വീണ്ടും രജിസ്‌ട്രേഷനുള്ള സൗകര്യം ഒരുക്കിയെന്നും ഇതിന് ഫീസ് ഈടാക്കില്ലെന്നും കോളേജ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ സര്‍വകലാശാലയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയായതിനാല്‍ ഇന്റേണല്‍ മാര്‍ക്ക് അടിസ്ഥാനമാക്കി മൂല്യനിര്‍ണയം നടത്തണമെന്നും വീഴ്ച വരുത്തിയ അധ്യാപകനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമുളള നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.